Site icon Ente Koratty

എൻ95 മാസ്‌കിനെതിരെ കേന്ദ്ര ആരോഗ്യ മന്ത്രാലയം; സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കത്ത്

എൻ95 മാസ്‌കിനെതിരെ കേന്ദ്ര ആരോഗ്യ മന്ത്രാലയം. എൻ 95 കൊവിഡ് വ്യാപനം ഒഴിവാക്കില്ലെന്ന് ആരോഗ്യ മന്ത്രാലയം പറയുന്നു. സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച് കത്ത് നൽകി.

എൻ95 മാസ്‌കിലുള്ള വാൽവ് വഴി വൈറസ് പുറത്തു കടക്കാമെന്നാണ് അധികൃതർ പറയുന്നത്. അതുകൊണ്ട് സാധാരണ തുണി മാസ്‌ക് ഉപയോഗിക്കാനാണ് മന്ത്രാലയത്തിന്റെ നിർദേശം. സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങൾ, തുണി കൊണ്ടുള്ള മാസ്‌ക് ഉപയോഗത്തെ പ്രോത്സാഹിപ്പിക്കണമെന്നും കത്തിൽ പറയുന്നു.

വാണിജ്യാവശ്യത്തിനാണ് വാൽവ് ഉള്ള മാസ്‌കുകൾ ഉപയോഗിക്കുന്നത്. ഇത്തരം മാസ്‌കുകൾ അകത്തേക്ക് വരുന്ന വായുവിനെ ശുദ്ധീകരിക്കും. വാൽവിലൂടെയാണ് നാം പുറത്തുവിടുന്ന വായു പോകുന്നത്. എൻ95 മാസ്‌ക് ഉപയോഗിക്കുന്നത് ഉപയോക്താവിന് സംരക്ഷണം നൽകുമെങ്കിലും അടുത്ത് നിൽക്കുന്ന വ്യക്തിക്ക് ഇത് ദോഷകരമായിരിക്കും.

കാലിഫോർണിയ ബേയ് ഏരിയ നിരവധി ഭരണകൂടങ്ങൾ വാൽവുള്ള മാസ്‌കുകൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇന്ത്യയുടേയും നടപടി.

Exit mobile version