കണ്ടക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തിരുവനന്തപുരം ആറ്റിങ്ങൽ കെഎസ്ആർടിസി ഡിപ്പോ താത്കാലികമായി അടച്ചു. അണുവിമുക്തമാക്കിയ ശേഷമാകും ഇനി ഡിപ്പോ പ്രവർത്തനം തുടങ്ങുക. യാത്രക്കാരുൾപ്പെടെ നിരവധി പേരാണ് ഇയാളുടെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളത്.
കണിയാപുരം കെഎസ്ആർടിസി ഡിപ്പോയിലും ഇയാൾ കഴിഞ്ഞ ദിവസങ്ങളിൽ യാത്ര ചെയ്തിട്ടുണ്ട്. ഇതേ തുടർന്ന് കണിയാപുരം ഡിപ്പോയും അണുവിമുക്തമാക്കുന്നതിനായി അടച്ചിടും.
അതേസമയം സംസ്ഥാനത്ത് ഇന്ന് 794 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിൽ 182 പേർക്കും, കോഴിക്കോട് ജില്ലയിൽ 92 പേർക്കും, കൊല്ലം ജില്ലയിൽ 79 പേർക്കും, എറണാകുളം ജില്ലയിൽ 72 പേർക്കും, ആലപ്പുഴ ജില്ലയിൽ 53 പേർക്കും, മലപ്പുറം ജില്ലയിൽ 50 പേർക്കും, പാലക്കാട് ജില്ലയിൽ 49 പേർക്കും, കണ്ണൂർ ജില്ലയിൽ 48 പേർക്കും, കോട്ടയം ജില്ലയിൽ 46 പേർക്കും, തൃശൂർ ജില്ലയിൽ 42 പേർക്കും, കാസർഗോഡ് ജില്ലയിൽ 28 പേർക്കും, വയനാട് ജില്ലയിൽ 26 പേർക്കും, ഇടുക്കി ജില്ലയിൽ 24 പേർക്കും, പത്തനംതിട്ട ജില്ലയിൽ 3 പേർക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയിൽ ജൂലൈ 16ന് മരണമടഞ്ഞ സിസ്റ്റർ ക്ലെയറിന്റെ (73) പരിശോധനഫലവും ഇതിൽ ഉൾപ്പെടുന്നു. ഇതോടെ മരണം 43 ആയി.