Site icon Ente Koratty

സംസ്ഥാനത്ത് ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു

സംസ്ഥാനത്ത് ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. എറണാകുളത്ത് ഇന്നലെ ഹൃദയാഘാതം വന്ന് മരിച്ച പുല്ലുവഴി സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പെരുമ്പാവൂര്‍ രായമംഗലം പഞ്ചായത്ത് പുല്ലുവഴി പുത്തൂരാം കവല പി.കെ ബാലകൃഷ്ണൻ നായരാണ് ആണ് മരിച്ചത്. 79 വയസ്സായിരുന്നു. ഇന്നലെ ശ്വാസതടസ്സം മൂലം കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഇയാളുടെ മകന് പനി ബാധിച്ചിരുന്നു. കുടുംബാംഗങ്ങള്‍ നിരീക്ഷണത്തിലാണ്. ഇയാളുമായി സമ്പര്‍ക്കമുണ്ടായിരുന്നവരുടെ സ്രവം ശേഖരിച്ചിട്ടുണ്ട്. സംഭവത്തില്‍ രായമംഗലം പഞ്ചായത്ത് അടിയന്തരയോഗം ചേരുകയാണ്. വളയംചിറങ്ങര സ്വകാര്യ ആശുപത്രി അടക്കുകയും ചെയ്തു.

Exit mobile version