Site icon Ente Koratty

പത്തനംതിട്ടയില്‍ ക്വാറന്‍റൈന്‍ ലംഘിച്ച് പുറത്തിറങ്ങിയ ആളെ പൊലീസ് ഓടിച്ചിട്ട് പിടികൂടി

പത്തനംതിട്ടയില്‍ ക്വാറന്‍റൈന്‍ ലംഘിച്ച് പുറത്തിറങ്ങിയ ആളെ പൊലീസ് ഓടിച്ചിട്ട് പിടികൂടി. മൂന്നു ദിവസം മുമ്പ് വിദേശത്ത് നിന്നും എത്തിയ ഊന്നുകല്‍ സ്വദേശിയാണ് ക്വാറന്‍റൈന്‍ ലംഘിച്ചത്. ഇയാള്‍ മാസ്ക് വെക്കാതെ സഞ്ചരിക്കുന്നത് കണ്ട പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ക്വാറന്‍റൈന്‍ ലംഘിച്ച കാര്യം വ്യക്തമായത്. പിടികൂടാന്‍ ശ്രമിച്ചതോടെ ഇയാള്‍ കുതറിയോടുകയായിരുന്നു. പിന്നീട് പി.പി.ഇ ധരിച്ചെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ ഇയാളെ പിടികൂടി ആശുപത്രിയിലേക്ക് മാറ്റി.

Exit mobile version