കഴിഞ്ഞദിവസം ദുബൈയിൽ മരിച്ച എറണാകുളം പെരുമ്പാവൂർ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. മേലാന്തിക്ക പറമ്പിൽ സുധീറിനാണ് (51) മരണശേഷം രോഗം സ്ഥിരീകരിച്ചത്. ദുബൈയിലെ ഒരു ഫ്രീസോണിൽ വർഷങ്ങളായി ബാർബർ ഷോപ്പ് നടത്തിയിരുന്ന ഇദ്ദേഹത്തെ ബുധനാഴ്ച സഹപ്രവർത്തർ താമസസ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ജോലികഴിഞ്ഞ് മുറിയിൽ വിശ്രമിക്കാനെത്തിയ സുധീർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു എന്നാണ് കരുതിയത്. ഇദ്ദേഹത്തിന് കോവിഡ് ലക്ഷണങ്ങളൊന്നും പ്രകടമായിരുന്നില്ല. മൃതദേഹം നാട്ടിലെത്തിക്കാൻ കഴിയുമോ എന്നറിയാൻ നടത്തിയ ശ്രമങ്ങളുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കോവിഡ് പോസറ്റീവാണ് എന്ന് സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് സഹപ്രവർത്തകരെ നിരീക്ഷണത്തിലാക്കി. ഭാര്യ: രഹ്ന. മക്കൾ: അസ്ജന, സഫ് വാൻ, ഫർദാൻ, അൽഫിയ.