Site icon Ente Koratty

ജോണി വാക്കർ വിസ്കി അടുത്തവർഷം മുതൽ പേപ്പർ ബോട്ടിലിൽ

ജോണി വാക്കർ സ്കോച്ച് വിസ്കി 2021 മുതൽ പേപ്പർ ബോട്ടിലുകളിൽ ലഭ്യമാകും. പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യത്തെ ഏറ്റവും വലിയ മദ്യ നിർമാതാക്കള്‍ പുതിയ ചുവടുവയ്പപ് നടത്തുന്നത്. ജോണിവാക്കർ വിസ്കിയുടെ നിർമാതാക്കളായ ഡിയോജിയോ പിഎൽസിയാണ് ഇക്കാര്യം അറിയിച്ചത്.

പൈലറ്റ് ലൈറ്റ് എന്ന കമ്പനിയുമായി ചേർന്നാണ് പുതിയ പേപ്പർ ബോട്ടിൽ നിർമിക്കുന്നത്. പൂർണമായും പുനരുപയോഗിക്കാവുന്ന ബോട്ടിലുകൾ നിർമിക്കുന്നത് ഗുണമേന്മയുള്ള തടി പൾപ്പ് ഉപയോഗിച്ചാണെന്നും ടാൻക്വറെ, ഗിന്നസ് ജിൻ നിർമാതാക്കൾ കൂടിയായ  കമ്പനി വ്യക്തമാക്കി.

ഡിയാജിയോയും പൈലറ്റ് ലൈറ്റും ചേർന്ന് പൾപക്സ് ലിമിറ്റഡ് എന്ന പേരിൽ പുതിയ പാക്കേജിംഗ് കമ്പനി രൂപീകരിച്ചു. ഗുണമേന്മയുള്ള പേപ്പർ ബോട്ടിലുകള്‍ നിർമിക്കുന്നതിനും ഇതു സംബന്ധിച്ച ഗവേഷണത്തിനുമായാണ് കമ്പനി സ്ഥാപിച്ചത്. ലിപ്ടൺ ടീ നിർമാതാക്കളായ യൂണിലിവറിനും പെപ്സിക്കോയ്ക്കും വേണ്ടിയും പൾപ്പക്സ് പേപ്പർ ബോട്ടിലുകൾ നിർമിക്കും. ഇവയും അടുത്ത വർഷം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

യൂറോപ്പിൽ മാത്രം 2018ൽ 8.2 ദശലക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യമാണ് ഭക്ഷണ ഉത്പന്നങ്ങളിലൂടെയും പാനീയങ്ങളിലൂടെയും ഉണ്ടായതെന്നാണ് കണക്ക്. ആകെ ഉത്പന്നങ്ങളുടെ പാക്കേജിങ്ങിൽ 5 ശതമാനത്തിൽ താഴെ പ്ലാസ്റ്റിക് മാത്രമാണ് ഡിയാജിയോ ഉപയോഗിക്കുന്നത്. 2015 ഓടെ പ്ലാസ്റ്റിക് ഉപയോഗം കുറച്ചുകൊണ്ടുവരികയെന്ന ഐക്യരാഷ്ട്ര സഭയുടെ ലക്ഷ്യത്തിന് അനുസൃതമായാണ് പടിപടിയായി പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ കമ്പനികൾ ലക്ഷ്യമിടുന്നത്.

Exit mobile version