അടുക്കളയിൽ കയറിയവർക്ക് അറിയാം തേങ്ങ ചിരകൽ അത്ര ചെറിയ കളിയല്ല. ചിരവയെടുത്തു ഇരുന്ന് കുനിഞ്ഞു അമർത്തി ചിരവണം. സൂക്ഷിച്ചില്ലെങ്കിൽ കൈ മുറിയും. പ്രായമായവർക്ക് ആണേൽ മൊത്തത്തിൽ അത്ര എളുപ്പം ഒന്നും അല്ല ഈ വക പരിപാടികൾ.
എന്ന് വെച്ച് തേങ്ങ വേണ്ടെന്നു വെയ്ക്കാൻ പറ്റില്ലല്ലോ. വായക്ക് രുചിയായിട്ട് എന്തെങ്കിലും കഴിക്കണ്ടേ ? പിന്നെ എന്താണ് ഒരു വഴി.? അപകടം പിടിച്ച ചിരവ ഒഴിവാക്കിയാലോ .? ചിരവയില്ലാതെ തേങ്ങ ചിരവാൻ ഒരു എളുപ്പ വഴിയുണ്ട്.
പൊളിച്ച തേങ്ങ ഗ്യാസ് ഓൺ ആക്കി ഒരു പാത്രത്തിൽ വെള്ളത്തിൽ ഇട്ടു വെക്കണം. തേങ്ങ മുഴുവൻ മുങ്ങരുത്. ചിരട്ട വരെ വെള്ളം മതി. എന്നിട്ടു വെള്ളം തിളപ്പിക്കുക. നല്ല പോലെ തിളപ്പിക്കണം.
ഏകദേശം 5 മിനിട്ടു മതിയാവും. വെള്ളത്തിലിട്ടു തിളപ്പിച്ച തേങ്ങ പുറത്തെടുത്തു ഒരു കത്തിയോ സ്പൂണോ ഉപയോഗിച്ച് ചിരട്ടയിൽ നിന്ന് വേർപെടുത്താം. ഇത് പിന്നീട് മിക്സിയിൽ ഇട്ടോ ഗ്രേറ്റർ വെച്ചോ ആവശ്യാനുസരണം പൊടിച്ചെടുക്കാം.