മൂന്നാംഘട്ട ലോക്ഡൗൺ അവസാനിക്കാനിരിക്കെ പ്രധാനമന്ത്രി ഇന്ന് വീണ്ടും മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ട് മൂന്ന് മണിക്കാണ് വീഡിയോ കോൺഫറൻസിങ് വഴി യോഗം ചേരുക. ലോക്ഡൗൺ അവസാനിപ്പിക്കുകയാണെങ്കിൽ എങ്ങനെ മുന്നോട്ടുപോകണമെന്ന് യോഗം ച൪ച്ച ചെയ്യും. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോക്ഡൗൺ പ്രഖ്യാപിച്ചത് മുതൽ നാല് തവണയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസിങ് നടത്തുന്നത്. അഞ്ചാം വട്ട യോഗം ഇന്ന് മൂന്ന് മണിക്ക് ചേരും. കൊ... Read more
ഡല്‍ഹിയില്‍ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാന്‍ കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തും.വിദ്യാർഥികള്‍ക്ക് മുന്‍ഗണന നല്‍കും. കേരളത്തിൽ എവിടെക്കാണ് ട്രെയിൻ എന്ന് തീരുമാനിച്ചിട്ടില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു. കേന്ദ്രത്തിന്റെ അനുമതി ലഭിച്ച ശേഷം ഡൽഹി സർക്കാർ യാത്രക്കാരുടെ പട്ടിക പുറത്ത് വിടും. അതേസമയം സംസ്ഥാന സർക്കാരിന്റെ പാസില്ലാത്തവരെ ഇന്ന് മുതൽ കേരളത്തിലേക്ക് കടത്തില്ലെന്ന് അറിയിച്ചിട്ടുണ്ട്. പാസില്ലാത്തവരെ വാളയാർ ചെക്ക്... Read more
സോണിയയ്ക്കും ഷിജോയ്ക്കും അഭിനന്ദനങ്ങൾ… മാലിദ്വീപിൽ നിന്നും നേവിയുടെ ഐ.എൻ.എസ് ജലാശ്വയിൽ എത്തി; മാതൃ ദിനത്തിൽ അമ്മയാകുകയായിരുന്നുതിരുവല്ല ഇരവിപേരൂർ സ്വദേശിനി സോണിയ ജേക്കബ്. മാതൃ നാട്ടിൽ തിരിച്ചെത്തിയ ആഘോഷത്തിന് മാറ്റ് കൂട്ടിയാണ് സോണിയക്ക് മകൻ്റെ ജനനവും. മാലിയിൽ നഴ്സാണ് സോണിയ. കൊവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യൻ നേവി നടത്തിയ രക്ഷാപ്രവർത്തനമായ ഓപ്പറേഷൻ സമുദ്ര സേതുവാണ് സോണിയക്കും രക്ഷയായത്. ഐ.എൻ.എസ് ജലാശ്വ കപ്പലിൽ 698 പേരെയാണ് കൊച്ചിയിലെത്തിച്ചത്... Read more
തിരുവനന്തപുരത്ത് പൊലീസും ഇതര സംസ്ഥാന തൊഴിലാളികളും തമ്മിൽ സംഘർഷമുണ്ടായി. ഒറ്റവാതിൽകോട്ട എന്ന സ്ഥലത്താണ് സംഘർഷമുണ്ടായത്. ഞായറാഴ്ച വൈകീട്ട് 6.15 ഓടെയാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളികൾ പൊലീസിന് നേരെ കല്ലെറിഞ്ഞു പൊലീസിന്റെ ലോക്ക് ഡൗൺ പരിശോധനയ്ക്കിടെയാണ് സംഭവ നടന്നത്. ക്യാമ്പിന് മുന്നിൽ കൂട്ടം കൂടി നിന്ന ഇതര സംസ്ഥാന തൊഴിലാളികളോട് പൊലീസ് അകത്തു കയറാൻ ആവശ്യപ്പെട്ടു. എന്നാൽ ഇതര സംസ്ഥാന തൊഴിലാളികൾ അതിന് തയ്യാറായില്ല. തിരികെ നാട്ടിലേയ്ക്ക് മടങ്ങണമെന്ന് തൊഴില... Read more
കേരളത്തില്‍ ഏറ്റവും കൂടുതല്‍ രോഗികളുണ്ടായിരുന്ന കാസര്‍കോട് ജില്ല കോവിഡ് മുക്തം. ചികിത്സയിലുണ്ടായിരുന്ന അവസാനത്തെ രോഗിയും രോഗമുക്തി നേടി. കാസര്‍കോട് മെഡിക്കല്‍ കോളജില്‍ നിന്ന് ഇദ്ദേഹം ഇന്ന് വീട്ടിലേക്ക് മടങ്ങും. 178 പേര്‍ക്കാണ് കാസര്‍കോട് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഫെബ്രുവരി 3നാണ് ജില്ലയിൽ ആദ്യമായി കോവിഡ് 19 സ്ഥിരീകരിച്ചത്. പിന്നീട് നീണ്ട ഇടവേളയ്ക്ക് ശേഷം മാർച്ചിൽ കേരളത്തിൽ കോവിഡ് രണ്ടാം ഘട്ട വ്യാപന സമയത്ത് കാസർകോട് രണ്ടാമതും കോവിഡ് കേസ് റി... Read more