ബംഗാള്‍ ഉള്‍ക്കടലില്‍ രുപം കൊണ്ട അംഫാന്‍ സൂപ്പര്‍ ചുഴലിക്കാറ്റിന്റെ പ്രഭാവത്താല്‍ കേരളത്തില്‍ വിവിധയിടങ്ങളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 13 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒന്‍പത് ജില്ലകളില്‍... Read more
അങ്കമാലി എംഎൽഎ റോജി എം ജോണിനെതിരെ കേസ്. സാമൂഹിക അകലം പാലിക്കാതെ മാസ്ക് വിതരണം നടത്തിയതിനാണ് കേസ്.വ്യാഴാഴ്ച്ചയാണ് റോജി സാമൂഹിക അകലം പാലിക്കാതെ മാസ്ക് വിതരണം ചെയ്തത്. അങ്കമാലി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ കാലടി ഡിവിഷനിലാണ് മാസ്ക് വിതരണം നടത്തിയത്. അഞ്ചുമുതൽ 12 വരെ വാർഡുകളിലെ കുട്ടികൾക്കായാണ് ജനപ്രതിനിധികൾ മാസ്ക് വിതരണം നടത്തിയത്. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടിപി ജോർജ് ആയിരുന്നു സംഘാടകൻ. ഉദ്ഘാടനം അങ്കമാലി എംഎൽഎ റ... Read more
നാലാം ഘട്ട ലോക്ക് ഡൗണുമായി ബന്ധപ്പെട്ട മാർഗരേഖ കേന്ദ്രം പുറത്തിറക്കി. ദേശീയ ദുരന്തനിവാരണ അതോറിറ്റിയാണ് ഉത്തരവിറക്കിയത്. രാജ്യാന്തര-ആഭ്യന്തര വിമാന സർവീസുകൾ മെയ് 31 വരെ പ്രവർത്തനം നടത്തില്ല. മെട്രോ ട്രെയിൻ സർവീസുകൾക്കും വിലക്കുണ്ട്. ആരാധനാലയങ്ങളും മത, വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞ് തന്നെ കിടക്കും. റസ്റ്ററൻ്റുകൾ, തീയറ്ററുകൾ, മാളുകൾ, ജിംനേഷ്യങ്ങൾ, പാർക്കുകൾ, ബാറുകൾ, ഓഡിറ്റോറിയങ്ങൾ തുടങ്ങിയവയൊക്കെ അടഞ്ഞ് കിടക്കും. ആളുകൾ കൂടിച്ചേരുന്ന ഒരു പരിപാടിയും അ... Read more
രാജ്യത്തെ ടോള്‍പ്ലാസകളിൽ ഫാസ്ടാഗ് ലൈനിൽ ടോൾ പിരിക്കുന്നതിന് 2008 ലെ ദേശീയപാതാ ഫീസ് (നിരക്ക് നിശ്ചയിക്കലും പിരിക്കലും) നിയമം ഭേദഗതി ചെയ്തിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഫാസ്ടാഗ് ലൈനില്‍ പ്രവേശിക്കുന്ന വാഹനങ്ങൾക്ക് സാധുവായതും പ്രവര്‍ത്തനക്ഷമവുമായ ഫാസ്ടാഗ് നിർബന്ധമായും ഉണ്ടായിരിക്കണം. ഇല്ലാതെ പ്രവേശിക്കുന്ന വാഹനങ്ങളില്‍ നിന്ന് അവയുടെ ഇനം അനുസരിച്ച് സാധാരണ ബാധകമായ ടോള്‍ നിരക്കിന്റെ ഇരട്ടി ഈടാക്കും. ഇതിനായി നിലവിലെ നിയമം ഭേദഗതി ചെയ്ത് കേന്ദ്ര റോഡ് ഗതാഗത... Read more
ഇന്ന് കേരളത്തില്‍ 14 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും കൊല്ലം, എറണാകുളം, തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ രണ്ട് പേര് വിദേശത്ത് നിന്നും (ഒരാള്‍ കുവൈറ്റ്, ഒരാള്‍ യു.എ.ഇ.) 10 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. ഇതില്‍ 7 പേര് തമിഴ്നാട്ടില്‍ നിന്നും 3 പേര് മഹാരാഷ്ട്ര... Read more