എത്രയും പെട്ടെന്ന് സര്‍വീസ് നടത്താന്‍ തയ്യാറാണെന്ന് സ്വകാര്യ ബസ് ഉടമകള്‍. സർക്കാറിനെ ധിക്കരിക്കാനോ വെല്ലുവിളിക്കാനോ ഇല്ലെന്നും ബസ് ഉടമകള്‍ വ്യക്തമാക്കി. ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. അറ്റകുറ്റപണി തീര്‍ത്ത് ബസുകള്‍ നിരത്തിലിറക്കും. അതിനുള്ള സാവകാശം ചോദിച്ചിട്ടുണ്ട്. വരുമാന നഷ്ടമുണ്ടാകും. കോവിഡ് കാലത്ത് സര്‍ക്കാരിനും ജനങ്ങള്‍ക്കുമൊപ്പം നില്‍ക്കാനാണ് തീരുമാനമെന്നും ബസ് ഉടമകള്‍ അറിയിച്ചു. ബസ് ഓടിത്തുടങ്ങിയ ശേഷമുള്ള പ്രശ്നങ്ങള്‍ സ... Read more
ആലപ്പുഴയിൽ ബോട്ട് സർവീസുകൾ പുനരാരംഭിച്ചു. ഒരു ബോട്ടിൽ 50% ആളുകൾക്ക് മാത്രമേ യാത്ര ചെയ്യാൻ അനുമതിയുള്ളു. ടിക്കറ്റ് നിരക്കും വർധിപ്പിച്ചിട്ടുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ജില്ലയിലെ പ്രധാന പൊതുഗതാഗത സർവീസായ ബോട്ടുകൾ പ്രവർത്തനം ആരംഭിച്ചത്. ആദ്യ ദിനം മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ജലഗതാഗത ഡയറക്ടർ വ്യക്തമാക്കി. ഒരു ബോട്ടിൽ 50% ആളുകൾക്ക് മാത്രമേ യാത്ര ചെയ്യാനാവൂ. മിനിമം ടിക്കറ്റ് നിരക്ക് 6 രൂപയിൽ 8 രൂപയാക്കി. ഒപ്പം 3 കിലോമീറ്റർ കൂടുതൽ ദൂരമുള്ള യാത്ര... Read more
കോഴിക്കോട് താമരശേരിയിൽ സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്യുന്ന വനിതാ ഡോക്ടർക്ക് കൊവിഡ്. കർണാടക സ്വദേശിനിയായ ഡോക്ടർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കർണാടകയിലേക്ക് തിരികെ പോയി 13ാം ദിവസം വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു. ഇതേതുടർന്ന് ക്ലിനിക്കിലെ ആറ് ജീവനക്കാർ ഉൾപ്പെടെ ഏഴ് പേരെ നിരീക്ഷണത്തിലാക്കി. ഡോക്ടറുടെ ഡ്രൈവറുടേതുൾപ്പെടെ ഏഴു പേരുടെ സാമ്പിൾ പരിശോധിക്കാൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള ശ്രമം... Read more
തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതി കേസുമായി ബന്ധപ്പെട്ട് റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ മുൻ എം.ഡി മുഹമ്മദ് ഹനീഷിന്റെ മൊഴി രേഖപ്പെടുത്തി. കേസിന്റെ അവസാനഘട്ടമെന്ന നിലയിലാണ് വീണ്ടും ചോദ്യം ചെയ്യൽ നടപടികൾ ആരംഭിച്ചത്. തിരുവനന്തപുരത്തെ വിജിലൻസ് ആസ്ഥാനത്തു വിളിച്ചു വരുത്തിയാണ് മുഹമ്മദ് ഹനീഷിന്റെ മൊഴി രേഖപ്പെടുത്തിയത്. പാലം നിർമ്മാണവുമായി ബന്ധപ്പെട്ടു കരാർ നൽകിയ ആർ.ഡി.എസ് കമ്പനിക്ക് മുൻകൂറായി 8.25 കോടി രൂപ നൽകാൻ മുഹമ്മദ് ഹനീഷ് ശിപാർശ ചെയ്തെന്നായി... Read more
തിരുവനന്തപുരം: എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ മാറ്റി വെച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കേന്ദ്ര മാർഗ നിർദേശം ജൂൺ ആദ്യവാരം വരും. അതിന് ശേഷം തീയ്യതി തീരുമാനിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ചൊവ്വാഴ്ചത്തെ വാർത്താസമ്മേളനത്തിലും നിശ്ചയിച്ച സമയത്തു തന്നെ സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ നടത്തുമെന്നായിരുന്നു മുഖ്യമന്ത്രി അറിയിച്ചത്. എന്നാൽ, കോവിഡ് പകരുന്ന സാഹചര്യത്തിൽ പരീക്ഷ മാറ്റി വെയ്ക്കണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ട... Read more