സർക്കാർ കൊവിഡ് രോഗ ബാധിതരുടെ എണ്ണം കുറച്ചു കാണിക്കാൻ ആസൂത്രിത ശ്രമം നടത്തുന്നുവെന്ന് പ്രതിപക്ഷ ഉപനേതാവ് എം കെ മുനീർ. 24നോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സംസ്ഥാനത്തിന് പുറത്തുള്ള മലയാളികളെ കേരളത്തിൽ എത്തിക്കാത്തത് നമ്പർ കുറച്ചു കാണിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലെ മലയാളികളുടെ മാത്രം മുഖ്യമന്ത്രി ആണോയെന്ന് എം കെ മുനീർ ചോദിച്ചു. കേരളത്തിന് പുറത്ത് മലയാളികൾ മരിക്കുന്നതിന്റെ ഉത്തരവാദിത്തത്തിൽ... Read more
കേരളത്തിലേയ്ക്ക് ഇതര സംസ്ഥാനത്ത് നിന്നുള്ള മലയാളികളുടെ മടങ്ങിവരവ് ആരംഭിച്ചിരുന്നു. കൊവിഡ് വ്യാപന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്തെ ഹോം ക്വാറന്റീന് മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കി ഉത്തരവിറക്കിയിട്ടുണ്ട്. ഹോം ക്വാറന്റീനിലുള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്. 1. പൂര്‍ണമായും വായു സഞ്ചാരവും പ്രത്യേക ടോയ്ലറ്റുമുള്ള മുറിയിലാണ് താമസിക്കേണ്ടത്. ഇത്തരം സൗകര്യങ്ങള്‍ ഇല്ലാത്തവര്‍ കളക്ടറേറ്റിലെ കൊറോണ കണ്ട്രോള് റൂമില്‍ ബന്ധപ്പെട്ടാല്‍ പ്രത്യേക... Read more
കോവിഡ് പരിശോധനക്കായി ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് വികസിപ്പിച്ച ആര്‍ടി ലാംബിന്റെ ഫലം കൃത്യമല്ലെന്ന് കണ്ടെത്തല്‍. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ലാംബ് പരിശോധിച്ചത്. പോസിറ്റീവ് കേസും നെഗറ്റീവ് കേസും തമ്മിലുള്ള വ്യത്യാസം മനസിലാക്കാന്‍ ബുദ്ധിമുട്ടാണെന്നും പരിശോധനയുടെ കൃത്യത 45.6 ശതമാനം മാത്രമാണെന്നുമാണ് കണ്ടെത്തല്‍. ഉപകരണം മെച്ചപ്പെടുത്തി വീണ്ടും പരിശോധനക്ക് അയക്കുമെന്നാണ് ശ്രീചിത്രയുടെ വിശദീകരണം. മീഡിയവണ്‍ എക്സ്ക്ല... Read more
രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ഏഴ് മണി വരെ ജില്ല വിട്ട് യാത്ര ചെയ്യുന്നതിന് പൊലീസ് പാസ് ആവശ്യമില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. എന്നാൽ യാത്രക്കാർ ഏതെങ്കിലും ജില്ലയിലെ കണ്ടെയ്ൻമെൻറ് സോണിൽ പ്രവേശിക്കാൻ പാടില്ല. യാത്രക്കാർ തിരിച്ചറിയൽ കാർഡ് കരുതേണ്ടതാണ്. രാത്രി ഏഴ് മണിക്കും രാവിലെ ഏഴ് മണിക്കും ഇടയ്ക്ക് ജില്ല വിട്ട് യാത്ര ചെയ്യുന്നതിന് പൊലീസ് പാസ് ആവശ്യമാണ്. മെഡിക്കൽ ആവശ്യം ഉൾപ്പെടെ വളരെ അത്യാവശ്യമുള്ള കാര്യങ്ങൾക്ക് മാത്രമേ... Read more
ഗൾഫിൽ കോവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം 111 ആയി ഉയർന്നു. ഇന്നലെയും ഇന്നുമായി പതിനൊന്ന് മലയാളികളാണ് ഗൾഫിൽ മരിച്ചത്. ഏറ്റവും കൂടുതൽ പേർ മരിച്ചത് യുഎ.ഇയിലാണ്. കോവിഡ് ബാധിച്ച് ചികിത്സിയിലിരിക്കെ 111 മലയാളികളുടെ വിയോഗം പ്രവാസലോകത്തിന്റെ വേദനയായി മാറുകയാണ്. മരിച്ചവരിൽ പകുതിയിലേറെ പേരും യുവാക്കളാണ്. 75 മലയാളി മരണമാണ് ഇതുവരെ യു.എ.ഇയിൽ രേഖപ്പെടുത്തിയത്. ഇന്നലെയും ഇന്നുമായി പത്ത് പേർ കൂടി കോവിഡിനു കീഴടങ്ങി. പത്തിൽ ഒമ്പതു മരണവും യു.എ.ഇയിൽ. മലപ്പ... Read more