കണ്ണൂരില്‍ കോവിഡ് നിരീക്ഷണത്തിലുണ്ടായിരുന്ന യുവാവ് മരിച്ചു. ചെന്നൈയിൽ നിന്നെത്തിയ മാടായി സ്വദേശി റിബിൻ ബാബു ആണ് മരിച്ചത്. പതിനെട്ട് വയസായിരുന്നു. മാടായി പഞ്ചായത്തിന്റെ ക്വാറന്റൈന് കേന്ദ്രത്തിലാണ് റിബിനെ പാർപ്പിച്ചിരുന്നത്. പനിയും ഛർദ്ദിയും ഉണ്ടായതിനെ തുടർന്ന് ഇന്നലെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.ഹൃദയ സ്തംഭനമാണ് മരണകാരണമെന്നാണ് സൂചന. Read more
കൊല്ലം അഞ്ചല്‍ സ്വദേശി ഉത്രയുടെ മരണം കൊലപാതകമെന്ന് പൊലീസ്. ഉത്രയെ ഭര്‍ത്താവ് സൂരജ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. സൂരജ് കുറ്റം സമ്മതിച്ചു. യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സൂരജിനെ ഇന്ന് ചോദ്യം ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് സംഘമാണ് ചോദ്യം ചെയ്തത്. പാമ്പ് പിടിത്തക്കാരനായ സൂരജിന്റെ സുഹൃത്തിനെയും പൊലീസ് ചോദ്യം ചെയ്തു. ഉത്രയെ ഭര്‍ത്താവ് സൂരജ് കൊലപ്പെടുത്തിയത് തന്നെയെന്ന് സഹോദരന് നേരത്തെ പ്രതികരിച... Read more
മോഹൻലാലിൻറെ അറുപതാം ജന്മദിനത്തിൽ ആശംസകൾ അർപ്പിച്ചു മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി പങ്കുവെച്ച വിഡിയോ സോഷ്യൽമീഡിയയിൽ വൈറലാകുന്നു. കഴിഞ്ഞ 35- ഓളം വര്‍ഷങ്ങളായി നടനവിസ്മയം മോഹൻലാലുമായുള്ള തന്റെ സഹോദരതുല്യമായ സ്നേഹം മമ്മൂട്ടി പങ്കുവെയ്ക്കുന്നു. പടയോട്ടം എന്ന സിനിമയുടെ സെറ്റിൽ വച്ചു തുടങ്ങിയ സൗഹൃദം ഒരു പുഴ ഒഴുകുന്ന പോലെ ഇന്നും തുടർന്ന് കൊണ്ടിരിക്കുന്നു. തന്റെ സഹോദരങ്ങൾ വിളിക്കുന്ന പോലെ ‘ഇചാക്ക’ എന്നാണ് ലാൽ എന്നെ സംബോധന ചെയ്യാറുള്ളതു. ലാൽ അങ്ങ... Read more
സിമി നസീർ – കോതമംഗലം പങ്കുവയ്ക്കാൻ പഠിപ്പിക്കുന്ന പെരുന്നാൾ..ചെറിയ പെരുന്നാൾ ആണ്. ചെറുപ്പം പേരിലേ ഉള്ളൂ, ഒരുപാട് വലിയ കാര്യങ്ങൾ കൂടെയുണ്ട്. വിശ്വാസത്തിന്റെ, വിശുദ്ധിയുടെ, വിട്ടുവീഴ്ചയുടെ, ത്യാഗസഹനങ്ങളുടെ ചെറിയ പെരുന്നാൾ. ഉണ്ടായിട്ടും ഉണ്ണാതെ ഉള്ളെരിയുമ്പോഴും പതറാതെ ദൈവപ്രീതിക്കായി നോമ്പ് നോൽക്കുന്നവർ സഹജീവികളുടെ വിശപ്പും വേദനകളും ഹൃദയത്തിൽ ഏറ്റു വാങ്ങുന്നു. മിഴികളും നാവും നിയന്ത്രിക്കുമ്പോൾ പരസ്പര ബഹുമാനവും സഹകരണവും ജീവിതത്തിൽ പകർത്തുന്നു.... Read more
ചെറിയ പെരുന്നാള്‍ പ്രമാണിച്ച് ഞായറാഴ്ച സര്‍ക്കാര്‍ ലോക്ഡൗണില്‍ ഇളവ് പ്രഖ്യാപിച്ചു. ബേക്കറി, വസ്ത്ര കടകള്‍, മിഠായി കടകള്‍, ചെരുപ്പ് കടകള്‍, ഫാന്‍സി കടകള്‍ എന്നിവ രാവിലെ 7 മുതല്‍ രാത്രി 7 വരെ തുറക്കാം. ഇറച്ചി, മത്സ്യവ്യാപാരം രാവിലെ 6 മുതല്‍ 11 വരെ അനുവദിക്കും. ബന്ധുവീടുകൾ സന്ദർശിക്കാനായി വാഹനങ്ങളിൽ അന്തർജില്ലാ യാത്രകൾ നടത്താമെന്നും സർക്കാർ അറിയിച്ചു. സാമൂഹ്യ അകലം പാലിക്കൽ, മുഖാവരണം ധരിക്കൽ തുടങ്ങിയവ ഉൾപ്പെടെയുള്ള ബ്രേക്ക് ദി ചെയിൻ മാനദണ്ഡങ്ങൾ കർശനമ... Read more