കോവിഡ് സ്ഥിരീകരിച്ച തടവുകാരനുമായി ഇടപഴകിയ പൊലീസ് ഉദ്യോഗസ്ഥരെയും തടവുകാരെയും നിരീക്ഷണത്തിലാക്കി. വെഞ്ഞാറമൂട് സ്റ്റേഷനിലെ 30 പൊലീസ് ഉദ്യോസ്ഥരെയും സബ് ജയിലിലെ 14 തടവുകാരെയുമാണ് നിരീക്ഷണത്തിലാക്കിയത്. സിഐയും എസ്ഐയും അടക്കം ക്വാറൻ്റീനിലാണ്. കോവിഡ് ബാധിതനുമായി ഇടപഴകിയ ജയിൽ ഉദ്യോഗസ്ഥരെയും നിരീക്ഷണത്തിലാക്കും. അഞ്ച് സെല്ലുകളുള്ള ബ്ലോക്കിലാണ് കോവിഡ് ബാധിതനെ പാർപ്പിച്ചിരുന്നത്. തടവുകാരന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജയിലിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെട... Read more
മലയാളത്തിലെ മികച്ച അഭിനേതാക്കളിൽ ഒരാളായിരുന്നു നടൻ അഗസ്റ്റിൻ. ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമായിരുന്നു അദ്ദേഹം. അപ്രതീക്ഷിതമായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. 2009-ൽ സ്ട്രോക്ക് വരികയും തുടർന്ന് അതിൽ നിന്ന് ഭാഗീകമായി തിരിച്ചുവരുവാനും അദ്ദേഹത്തിന് സാധിച്ചു. പക്ഷേ കരൾ രോഗം മൂലം അദ്ദേഹം 2013-ൽ മലയാള സിനിമാപ്രേമികളോട് വിടപറഞ്ഞു. അഗസ്റ്റിന്റെ മകളും സിനിമയിൽ സജീവമായിരുന്നു. 2010-ൽ ലാൽജോസ് ചിത്രമായ ‘എൽസമ്മ എന്ന ആൺകുട്ടി’യിലൂടെ... Read more
ഷിജു ആച്ചാണ്ടി ( പനമ്പിള്ളി ഗോവിന്ദമേനോന്റെ അമ്പതാം ചരമവാർഷിക ദിനമാണ് മെയ് 23 ) ചാലക്കുടിപ്പുഴയുടെ ഇടതുകരയില് ഏഴാറ്റുമുഖം എന്നും വലതു കരയില്‍ തുമ്പൂര്‍മുഴി എന്നും അറിയപ്പെടുന്ന സ്ഥലത്താണ് ജലസേചനത്തിനുള്ള ചാലക്കുടി റിവര്‍ ഡൈവെര്‍ഷന്‍ പദ്ധതി. 1957 ല്‍ കമ്മീഷന് ചെയ്ത ഈ പദ്ധതിയുടെ ഇടതുകര, വലതുകര എന്നീ പ്രധാന കനാലുകളുടെ ആകെ ദൈര്‍ഘ്യം എണ്‍പതില്‍ പരം കിലോമീറ്ററും ശാഖാ, ഉപശാഖാ കനാലുകളുടേത് ഇരുനൂറ്റെണ്പതില് പരം കിലോമീറ്ററും വരും. ഇതിലെ ഇടതുകര കനാലിലെ... Read more
ഇന്ന് കേരളത്തില്‍ 53 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും കൊല്ലം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പത്തനതിട്ട ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഒരു തമിഴ്നാട് സ്വദേശിക്കും രോഗം സ്ഥിരീകര... Read more
സംസ്ഥാനത്ത് ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വയനാട് സ്വദേശി ആമിനയാണ്(53) മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. അര്‍ബുദ രോഗത്തിന് ചികിത്സയിലിരിക്കെയാണ് കോവിഡ് ബാധിച്ചത്. ദുബൈയില്‍ നിന്നും ബുധനാഴ്ചയാണ് ഇവര്‍ നാട്ടിലെത്തിയത്. നാല് ദിവസം മുമ്പാണ് ആമിനയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.മെഡിക്കല്‍ കോളേജില്‍ എത്തിക്കുമ്പോള്‍ തന്നെ ഇവരുടെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നു. ക്യ... Read more