മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത മെഗാഹിറ് ഫിലിം ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഓൺലൈൻ ടീസർ പുറത്തുവിട്ടു. ആദ്യസിനിമയിലെ ഏകദേശം 70% താരങ്ങളും രണ്ടാം ഭാഗത്തിലും ഉണ്ടാകും. ഇതിന്റെ സ്ക്രിപ്റ്റ് മുഴുവനായും വായിച്ചുവെന്നും വളരെ ആകാംക്ഷഭരിതവും ത്രില്ലിംഗുംമാണെന്ന് മോഹൻലാൽ അറിയിച്ചു. ജീത്തു ജോസെഫണ് സംവിധായകൻ. ലോക്കഡൗണിന് ശേഷം ആദ്യം ഷൂട്ടിംഗ് ആരംഭിക്കുന്നത് ദൃശ്യം2 ആയിരിക്കുമെന്നും ലാൽ അറിയിച്ചു. ആന്റണി പെരുമ്പാവൂരാണ് ആശിർവാദ് ഫിലിമ്സിന്... Read more
ബെവ് ക്യൂ ആപിന് ഗൂഗിള്‍ അനുമതി നല്കി. ആപ് ഇന്നോ നാളെയോ പ്രവര്‍ത്തന സജ്ജമാകും. ആപ് ഉപയോഗിച്ച് ഈ ആഴ്ച തന്നെ മദ്യവിതരണം ആരംഭിച്ചേക്കും. നിരവധി ദിവസത്തെ സാങ്കേതിക തടസ്സത്തിന് ശേഷമാണ് ബെവ്ക്യൂ ആപ്പിന് ഗൂഗിളിന്റെ അനുമതി ലഭിച്ചിരിക്കുന്നത്. ഇന്ന് പുലര്‍ച്ചയോടെയാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഗൂഗിളിന്റെ അനുമതി ലഭിച്ചതിനാല്‍ പെട്ടെന്ന് തന്നെ ആപ്പ് പ്ലേസ്റ്റോറില്‍ ലഭ്യമാകും. അങ്ങനെയെങ്കില്‍ രണ്ടുദിവസത്തിനകം മദ്യവിതരണം ആരംഭിക്കാനാകും എന്നാണ് ബെവ്കോ അധികൃതര... Read more
കോഴിക്കോട്: സംസ്ഥാനത്ത് ഒരു കോവിഡ്-19 മരണം കൂടി. കണ്ണൂര്‍ ധർമ്മടം സ്വദേശിനി ആയിഷ(62)യാണ് മരിച്ചത്. ഇവർ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം ആറായി. പക്ഷാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സിയിലിരിക്കെയാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. വൈറല്‍ ന്യൂമോണിയകൂടി ബാധിച്ച... Read more
തിരുവനന്തപുരത്തും കണ്ണൂരും റിമാൻഡ് പ്രതികൾക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പൊലീസിന് പുതിയ മാർഗനിർദ്ദേശവുമായി ഡി.ജി.പി ലോക്നാഥ് ബെഹറ. പൊലീസുകാർ ഉൾപ്പെടരുതെന്നും ഡി.ജി.പി നിർദ്ദേശം നൽകി. ജാമ്യമില്ലാത്ത വകുപ്പുകള്‍ പ്രകാരം അറസ്റ്റിലാകുന്നവരെ കോടതിയില്‍ ഹാജരാക്കുന്നതിനുമുന്‍പ് ഇനിമുതല്‍ പൊലീസ് സ്റ്റേഷനില്‍ കൊണ്ടുവരേണ്ടതില്ലെന്നാണ് ഡി.ജി.പി യുടെ നിർദ്ദേശം. ഇങ്ങനെ അറസ്റ്റിലാകുന്നവരെ കൊണ്ടുവരുന്നതിനുള്ള സബ് ഡിവിഷണല്‍ ഡിറ്റെന്‍ഷന്‍-കം-പ്രൊഡക്ഷന്‍ സെ... Read more
ഇന്ന് കേരളത്തില്‍ 49 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കൊല്ലം, കോട്ടയം ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും ഇടുക്കി ജില്ലയില... Read more