ജനസൗഹൃദപരമായ സേവനത്തിന് തുടക്കമെന്ന നിലയില്‍ ‘എന്റെ ജില്ല’ എന്ന മൊബൈല്‍ ആപ്പ് ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. ഇതിലൂടെ ഓരോ ജില്ലയിലെയും 10 പ്രധാനപ്പെട്ട ഓഫീസുകള്‍ പൊതുജനങ്ങളുമായി ബന്ധിപ്പിച്ചു. ഓഫീസുകളെയും ഉദ്യോഗസ്ഥരെയും പൊതുജനങ്ങള്‍ക്ക് ഈ ആപ്പിലൂടെ ബന്ധപ്പെടാനും, അവരുടെ സേവനങ്ങള്‍ തൃപ്തികരമാണോ അല്ലയോ എന്ന് വിലയിരുത്താനുമുള്ള സംവിധാനവും ഇതിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യ... Read more
സംസ്ഥാന വ്യാപകമായി ബിലിവേഴ്സ് ചർച്ചിനു കീഴിലുള്ള സ്ഥാപനങ്ങളിൽ നടക്കുന്ന ആദായ നികുതി വകുപ്പിന്റെ പരിശോധന ഇന്നും തുടരും. സഭയുടെ കീഴിൽ വിദേശ ഫണ്ട് സ്വീകരിച്ചതിലും നികുതി രേഖകളിൽ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടർന്നുമാണ് പരിശോധന . വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന പരിശോധനക്ക് കൊച്ചിയിലെ മേഖല ആസ്ഥാനത്ത് നിന്നുള്ള ഉദ്യോഗസ്ഥരാണ് നേതൃത്വം നല്‍കുന്നത്. തിരുവല്ലയിലെ ബിലിവേഴ്സ് ചർച്ച് ആസ്ഥാനത്തടക്കം സംസ്ഥാനത്തെ 40... Read more
ചെന്നൈ: അച്ഛൻ എസ് എ ചന്ദ്രശേഖർ തുടങ്ങിയ പാർട്ടിക്കും തനിക്കും തമ്മിൽ ബന്ധമില്ലെന്ന വിശദീകരണവുമായി നടൻ വിജയ്. തന്റെ പാർട്ടി എന്ന നിലയിൽ ആരാധകർ പാർട്ടിയിൽ ചേരരുത്. തന്റെ പേരോ ചിത്രമോ ഉപയോഗിച്ചാൽ നിയമ നടപടി സ്വീകരിക്കുമെന്നും വിജയ് പ്രസ്താവനയിൽ പറഞ്ഞു. ഫാൻസ് അസോസിയേഷനെ രാഷ്ട്രീയ പാർട്ടിയാക്കി റജിസ്റ്റർ ചെയ്യാൻ നടൻ വിജയ് തെരഞ്ഞെടുപ്പ് കമ്മീഷനിൽ അപേക്ഷ നൽകിയെന്ന വാർത്ത വന്നതിനുപിന്നാലെയാണ് വിശദീകരണവുമായി താരം രംഗത്തെത്തിയത്. ‘അഖിലേന്ത്യാ ദളപതി വ... Read more
ദുബായ്: നാലുതവണ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യന്‍സ് ഐപിഎൽ ഫൈനലിൽ. ആദ്യ ക്വാളിഫയർ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ 57 റൺസിന് പരാജയപ്പെടുത്തിയാണ് മുംബൈ ഫൈനലിൽ പ്രവേശിച്ചത്. 201 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി ക്യാപിറ്റൽസിന് നിശ്ചിത ഓവറിൽ എട്ട് വിക്കറ്റിന് 143 റൺസ് എടുക്കാനെ കഴിഞ്ഞുള്ളൂ. മുംബൈയ്ക്കായി ജസ്പ്രീത് ബുംറ നാലോവറിൽ 14 റൺസുമാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തി. ട്രെന്റ് ബോൾട്ട് രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ ക്രുനാൽ പാണ്ഡ്യയും കിറോൺ പൊള... Read more
കൊരട്ടി പള്ളി ഇടവക ക്യൂൻ മേരി കുടുംബയൂണിറ്റ് അംഗം, ചെറുവാളൂർ, കോമ്പാറ വീട്, പരേതനായ ലോനപ്പൻ മകൻ പൗലോസ് (88) നിര്യാതനായി. മൃതസംസ്കാര ചടങ്ങ് ഇന്ന് വെള്ളിയാഴ്ച (06–11–2020) രാവിലെ 11.00 ന് കൊരട്ടി സെൻറ് മേരീസ് ഫൊറോന പള്ളിയിൽ വെച്ച് നടത്തപ്പെടുന്നു. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി കർശന നിയന്ത്രണം ഉള്ളതിനാൽ സംസ്കാരച്ചടങ്ങിൽ മക്കളും കുടുംബാഗംങ്ങളും ഉൾപ്പെട്ട ഇരുപത് പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ലെന്ന് പോലീസ് പൊതുവായി അറിയിച്ചിട്ടുള്ള സാഹചര്യത്തി... Read more