നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ വേട്ട. രണ്ട് സ്ത്രീ യാത്രക്കാരിൽ നിന്നായി ഒരു കോടി രൂപ വിലയുള്ള സ്വർണമാണ് പിടിച്ചത്. ഇരുവരും ശരീരത്തിൽ ഒളിപ്പിച്ചാണ് സ്വർണം കൊണ്ടുവന്നത്. ദുബായിൽ നിന്നും സ്പൈസ്ജെറ്റ് വിമാനത്തിൽ വന്ന ഹസീനയിൽ നിന്നുമാണ് 1250 ഗ്രം സ്വർണം പിടിച്ചെടുത്തത്. ഇവർ കുന്നംകുളം സ്വദേശിയാണ്. ഷാർജയിൽ നിന്നും എയർ അറേബ്യ വിമാനത്തിൽ വന്ന ഷെമിഷാനവാസിൽ നിന്നും 827 ഗ്രം സ്വർണം പിടിച്ചു. ഇവർ മലപ്പുറം സ്വദേശിയാണ്. സ്വർണ ബിസ്ക്കറ്റ് കഷ... Read more
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഇനി പുതിയ റോൾ. അപ്പൂപ്പൻ ആയ സന്തോഷം ചെന്നിത്തല തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. താനും അനിതയും അപ്പൂപ്പനും അമ്മൂമ്മയുമായ വിവരം സ്നേഹപൂർവ്വംഅറിയിക്കുന്നെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. വ്യക്തിപരമായി ഒരു സന്തോഷവാർത്ത എന്നു പറഞ്ഞു തുടങ്ങുന്ന കുറിപ്പിൽ തങ്ങളുടെ കുടുംബത്തിൽ ഒരു പുതിയഅംഗം എത്തിയെന്ന് ചെന്നിത്തല കുറിച്ചു. മകൻ ഡോ. രോഹിത്തിന്റെയും ഡോ. ശ്രീജയുടെയും മകനാണ് പുതിയഅംഗമെന്നും അമ്മയും കുഞ്ഞും സു... Read more
കേരളത്തില്‍ ഇന്ന് 2710 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. മലപ്പുറം 496, കോഴിക്കോട് 402, എറണാകുളം 279, തൃശൂര്‍ 228, ആലപ്പുഴ 226, തിരുവനന്തപുരം 204, കൊല്ലം 191, പാലക്കാട് 185, കോട്ടയം 165, കണ്ണൂര്‍ 110, ഇടുക്കി 83, കാസര്‍ഗോഡ് 64, പത്തനംതിട്ട 40, വയനാട് 37 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 25,141 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.78 ആണ്. റുട്ട... Read more
കോട്ടയം: ജില്ലയില്‍ യു ഡി എഫ് സീറ്റു വിഭജനം പൂര്‍ത്തിയായതിനു പിന്നാലെയാണ് പ്രതിഷേധവുമായി ആര് എസ് പി രംഗത്തെത്തിയത്. കോട്ടയം, ചങ്ങനാശേരി, വൈക്കം താലൂക്കുകളിലും കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി ബ്ലോക്കുകള്‍, കുറിച്ചി, പനച്ചിക്കാട്, മണിമല പഞ്ചായത്തുകളിലും ആർ എസ് പിക്ക് സീറ്റുകള്‍ നല്‍കുമെന്നായിരുന്നു മുന്നണിയിലെ ധാരണ. എന്നാല്‍, ധാരണകള്‍ ലംഘിച്ച് കോണ്‍ഗ്രസ് ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുകയായിരുന്നുവെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറി അരുണ്‍ ആ... Read more
എറണാകുളം ഏലൂരിൽ ജ്വല്ലറിയിൽ വൻ സ്വർണ കവർച്ച. ഒരു കോടിയിലേറെ രൂപ വിലവരുന്ന ആഭരണങ്ങളാണ് കവർച്ച ചെയ്യപ്പെട്ടത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഏലൂർ കമ്പനിപ്പടിയിലുളള ഐശ്വര്യ ജ്വല്ലറിയിലാണ് കവർച്ച നടന്നത്. ജ്വല്ലറിയോട് ചേർന്നുളള ബാർബർ ഷോപ്പിന്റെ ഭിത്തി തുരന്നായിരുന്നു മോഷണം. സ്വർണം സൂക്ഷിച്ച ലോക്കർ ഗ്യാസ് കട്ടർ ഉപയോഗിച്ച് ലോക്കർ തകർത്ത നിലയിലാണുളളത്. മൂന്ന് കിലോയോളം സ്വർണവും 25 കിലോ വെളളിയും കവർച്ച ചെയ്യപ്പെട്ടതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്... Read more