സംസ്ഥാനത്ത് ഇന്ന് 5722 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 862, തൃശൂര്‍ 631, കോഴിക്കോട് 575, ആലപ്പുഴ 527, പാലക്കാട് 496, തിരുവനന്തപുരം 456, എറണാകുളം 423, കോട്ടയം 342, കൊല്ലം 338, കണ്ണൂര്‍ 337, ഇടുക്കി 276, പത്തനംതിട്ട 200, കാസര്‍ഗോഡ് 145, വയനാട് 114 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 67,017 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.54 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട... Read more
മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തു. വിജിലന്‍സാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പാലാരിവട്ടം പാലം അഴിമതി കേസിലാണ് അറസ്റ്റ്. ഇന്ന് രാവിലെ 10.25ന് കൊച്ചി ലേക് ഷോര്‍ ആശുപത്രിയില്‍ വെച്ചാണ് ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തത്. വിജിലൻസ് സംഘം ഇന്ന് രാവിലെയാണ് ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിലെത്തിയത്. ഇബ്രാഹിംകുഞ്ഞ് വീട്ടില്‍ ഇല്ല, ആശുപത്രിയിലാണെന്നാണ് കുടുംബം വിജിലന്‍സിനെ അറിയിച്ചത്. സ്ത്രീകള്‍ മാത്രമേ വീട്ടിലുള്ളൂ എന്നതിനാല്‍ വനിതാ പൊലീസ് എത്തിയ ശ... Read more
കിഴക്കൻ ലഡാക്ക് മേഖലയിൽ സേവനമനുഷ്ഠിക്കുന്ന ഇന്ത്യൻ സൈനികർക്ക് നവീകരിച്ച ജീവിത സൗകര്യമേർപ്പെടുത്തി. നവംബറിന് ശേഷം പ്രദേശത്ത് താപനില 30 മുതൽ 40 ഡിഗ്രി സെൽഷ്യസ് വരെ താഴുകയും 40 അടി വരെ മഞ്ഞ് വീഴുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സർക്കാർ പുതിയ ജീവിത സൗകര്യമേർപ്പെടുത്തുന്നത്. ശൈത്യകാലത്ത് വിന്യസിച്ചിരിക്കുന്ന സൈനികരുടെ പ്രവർത്തനക്ഷമത ഉറപ്പുവരുത്തുന്നതിനായി, ഈ മേഖലയിൽ വിന്യസിച്ചിരിക്കുന്ന എല്ലാ സൈനികർക്കും നവീകരിച്ച ജീവിത സൗകര്യങ്ങൾക്കുള്ള ക്രമീകരണം ഏർപ്പ... Read more
ഐഎസ്എലിനു ഭീഷണിയായി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ക്യാമ്പിൽ കൊവിഡ് ബാധ. കൊവിഡ് റിപ്പോർട്ട് ചെയ്തതിനു പിന്നാലെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പരിശീലനം നിർത്തി. ഐഎസ്എൽ ആരംഭിക്കാൻ 2 ദിവസം കൂടി ബാക്കി നിൽക്കെയാണ് കൊവിഡ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. താങ്ങളെല്ലാം സ്വയം ഐസൊലേഷനിലാണ്. രണ്ട് താരങ്ങൾക്കാന് കൊവിഡ് ബാധിച്ചത്. ടീം അംഗങ്ങളെല്ലാം ബയോ ബബിളിനുള്ളിൽ ഉണ്ടായിരുന്നിട്ടും കൊവിഡ് റിപ്പോർട്ട് ചെയ്തത് ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുകയാണ്. താരങ്ങൾ കൃത്യമായ പരിശ... Read more
ബെംഗളൂരു: ലഹരിമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്തു. ബിനീഷ് കഴിയുന്ന പരപ്പന അഗ്രഹാര ജയിലിൽ എത്തിയാണ് എൻസിബി ഉദ്യോഗസ്ഥർ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് ബംഗളൂരിലെ എൻ സി ബി ആസ്ഥാനത്ത് ബിനീഷിനെ എത്തിച്ചു. ഈ മാസം 20 വരെ ബിനീഷിനെ എൻസിബി കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. കഴിഞ്ഞ ആഗസ്റ്റ് മാസം എൻസിബി രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. കള്ളപ്പണ കേസിന് പുറമെയാണ് ലഹരിമരുന്ന് കേസിലും ബിനീഷ് കോടിയേരി അറസ്റ്റിലാകുന... Read more