ന്യൂഡൽഹി: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിച്ചതിനു പിന്നാലെ പെട്രോൾ, ഡീസൽ വില വർധിപ്പിച്ച് എണ്ണ കമ്പനികൾ. ക്രൂഡ് ഓയിൽ വില 40 ഡോളറിന് മുകളിലായതും ഇന്ധനത്തിന് ആവശ്യക്കാർ കൂടുന്നതും പരിഗണിച്ചാണ് വിലവർധന.
പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 60 പൈസയാണ് വർധിപ്പിച്ചത്. ലോക് ഡൗൺ പ്രഖ്യാപിച്ച് 80 ദിവസത്തിന് ശേഷം ആദ്യമായാണ് രാജ്യത്ത് ഇന്ധനവില കൂടുന്നത്.
മാർച്ച് 16 നാണ് പെട്രോൾ, ഡീസൽ വില അവസാനമായി പരിഷ്കരിച്ചത്. അതിനു ശേഷം നിരക്ക് വർധിച്ചത് അതത് സംസ്ഥാന സർക്കാരുകൾ വാറ്റ് അല്ലെങ്കിൽ സെസ് കൂട്ടിയപ്പോൾ മാത്രമായിരുന്നു. ലോക്ക് ഡൗൺ കാലത്ത് വരുമാന വർധനവിനായി മിക്ക സംസ്ഥാനങ്ങളും ഇന്ധന സെസ് ചുമത്തിയിരുന്നു.
പ്രധാന നഗരങ്ങളിലെ വില
- ന്യൂഡൽഹി- പെട്രോൾ 71.86. ഡീസൽ 69.99
- മുംബൈ-പെട്രോൾ 78.91. ഡീസൽ 68.79
- ചെന്നൈ- പെട്രോൾ 76.07. ഡീസൽ 68.74
- ഹൈദ്രാബാദ് – പെട്രോൾ 74.61. ഡീസൽ 68.42
- ബെംഗളുരൂ- പെട്രോൾ 74.18.ഡീസൽ 66.54