ചെറിയ പെരുന്നാള്‍ പ്രമാണിച്ച് ഞായറാഴ്ച സര്‍ക്കാര്‍ ലോക്ഡൗണില്‍ ഇളവ് പ്രഖ്യാപിച്ചു. ബേക്കറി, വസ്ത്ര കടകള്‍, മിഠായി കടകള്‍, ചെരുപ്പ് കടകള്‍, ഫാന്‍സി കടകള്‍ എന്നിവ രാവിലെ 7 മുതല്‍ രാത്രി 7 വരെ തുറക്കാം. ഇറച്ചി, മത്സ്യവ്യാപാരം രാവിലെ 6 മുതല്‍ 11 വരെ അനുവദിക്കും.
ബന്ധുവീടുകൾ സന്ദർശിക്കാനായി വാഹനങ്ങളിൽ അന്തർജില്ലാ യാത്രകൾ നടത്താമെന്നും സർക്കാർ അറിയിച്ചു. സാമൂഹ്യ അകലം പാലിക്കൽ, മുഖാവരണം ധരിക്കൽ തുടങ്ങിയവ ഉൾപ്പെടെയുള്ള ബ്രേക്ക് ദി ചെയിൻ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും നിര്‍ദേശമുണ്ട്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഞായറാഴ്ചകള്‍ നേരത്തെ സമ്പൂര്‍ണ ലോക്ക്ഡൌണ്‍ ആയി പ്രഖ്യാപിച്ചിട്ടുണ്ട്. അവശ്യ സര്‍വീസുകള്‍ മാത്രമാണ് അനുവദിച്ചിരുന്നത്. വാഹനങ്ങള്‍ നിരത്തിലിറക്കാനോ കടകള്‍ തുറക്കാനോ അനുമതിയില്ല. 24 മണിക്കൂര്‍ ജനം വീട്ടിലിരിക്കണമെന്നാണ് നിര്‍ദേശം. അവശ്യ സാധനങ്ങൾ, ആശുപത്രി, ലാബ്, മെഡിക്കൽ സ്റ്റോറുകൾ, ആരോഗ്യ വകുപ്പ്, കൊവിഡ് പ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്ന വകുപ്പുകൾ, മാലിന്യ നിർമ്മാർജന ജീവനക്കാർ, മാധ്യമ പ്രവർത്തകർ എന്നീ വിഭാഗങ്ങൾക്ക് മാത്രമാണ് ഞായറാഴ്ചകളില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി. നാളെ ചെറിയ പെരുന്നാള്‍ ആയതുകൊണ്ടാണ് ഇളവ് നല്‍കിയത്.