കൊരട്ടി : മാമ്പ്ര യൂണിയൻ ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകർ ചേർന്ന് കൊറോണയെ അതിജീവിക്കാൻ ഓൺലൈനിലൂടെ ആലപിച്ച കവിത വൈറലാവുന്നു.
തൃശൂർ ജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികളുള്ള രണ്ടു സ്കൂളുകളിൽ ഒന്നാണിത്. അതിനാൽ തന്നെ ഹയർ സെക്കണ്ടറിയിൽ മാത്രമായി ഏറ്റവും കൂടുതൽ സ്റ്റാഫും ഇവിടെയുണ്ട്. 1991 ൽ പ്ലസ്ടു ആരംഭിച്ച വർഷം മുതൽ ഇവിടെയും ഹയർ സെക്കണ്ടറി ആരംഭിച്ചു.
ലോക്ക് ഡൗൺ കാലം ഓരോ കുട്ടിയുടേയും മികവിന് വേണ്ടി പൂർണ്ണമായും വിനിയോഗിച്ച സ്റ്റാഫാണിവിടുത്തേത്.
മാമ്പ്ര യൂണിയൻ ഹയർ സെക്കന്ററി സ്കൂളിലെ മലയാളം അധ്യാപകനും കവിയും എഴുത്തുകാരനുമായ ദേവദാസ് കടക്കവട്ടമാണ് രചന. ഇതിൻ്റെ സംയോജനം പ്രിൻസിപ്പാൾ.ടി.ആർ.ലാലുവും എഡിറ്റിങ്ങ് അധ്യാപികയായ ഷെറിൻ വർഗ്ഗീസുമാണ് നിർവ്വഹിച്ചത്.
അതിജീവനത്തിന്റെ ഈ വരികൾ,കൂട്ടായ്മയുടെ മഹത്വത്തിലൂടെ മാറ്റൊലി കൊള്ളുമ്പോൾ അതിജീവനത്തിന്റെ പുതിയ പാഠങ്ങൾ പ്രകൃതി നമ്മെ പഠിപ്പിക്കട്ടെ.
വീഡിയോ കാണുക.