കൊരട്ടിയിൽ വെളുപ്പിന് ഏകദേശം 4മണിയോടുകൂടി വിതരണം ചെയുവാൻ എത്തുന്ന പത്രകെട്ടുകൾ പ്ലാസ്റ്റിക് ക്യാരിബാഗുകളിലാണ് എത്തുന്നത്. ഇതു പത്രം പ്രിന്റ് ചെയ്യുന്ന സ്ഥാപങ്ങളിൽ നിന്നും മെഷീനിൽ തന്നെ അണുനശി കരണം ചെയതാണ് വരുന്നതെന്ന് പത്ര വിതരണക്കാർ സാക്ഷ്യപെടുത്തുന്നു. പ്ലാസ്റ്റി ക്യാരി ബാഗ് പൊട്ടിച്ചു പേപ്പർ അടക്കുമ്പോൾ കൊറോണ വൈറസ് വ്യാപനത്തിന് സാധ്യതയുണ്ടോ എന്ന സംശയം ഭൂരിഭാഗം പേർക്കും ഉണ്ടാകാം. ഇതു ആലോചിച്ചു പത്രം നിർത്തിയവരും ഉണ്ടാകാം.
എന്നാൽ കൊരട്ടിയിലെ പത്ര വിതരണ എജുൻറ്മാർ കൈകൾ സോപ്പിട്ടു വൃത്തിയായി കഴുകിയതിനു ശേഷം മാസ്കും കൈയുറകളും ധരിച്ചാണ് പത്രം വിതരണത്തിനായി അടുക്കുന്നത്. അതുകൊണ്ട് നമ്മുക്ക് കൊരട്ടിക്കാർക്കു പത്രത്തിലൂടെ കൊറോണ വൈറസ് പകരുമോ എന്നുള്ള ഭയം വേണ്ട.
നമ്മുക്ക് പത്ര വിതരണം ചെയുന്ന ഏജന്റ് സുഹൃത്തുക്കളുടെ വാക്കുകൾ ശ്രദ്ധിക്കാം.