ആശുപത്രി വിടുന്ന രോഗിയുടെ പരിശോധനാഫലം കഴിഞ്ഞ ദിവസം നെഗറ്റീവായിരുന്നു. ആശുപത്രി വിട്ടാലും ഇയാൾ വീട്ടിൽ നിരീക്ഷണത്തിൽ തുടരും.
കേന്ദ്ര സർക്കാർ പുറത്തിറക്കിയ പുതിയ കോവിഡ് വ്യാപന പട്ടികയിലും എറണാകുളം ഗ്രീൻ സോണിൽ ഉൾപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് അവസാന രോഗിയും ആശുപത്രി വിടുന്നത്. രോഗമുക്തമായെങ്കിലും പ്രതിരോധ നടപടികൾ ശക്തമായി തുടരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
വ്യാഴാഴ്ച വൈകിട്ട് വരെയുള്ള കണക്കനുസരിച്ച് ജില്ലയിൽ 16 പേരാണ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. 698 പേരാണ് വീടുകളിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ 401 പേർ ഹൈ റിസ്ക് വിഭാഗത്തിലും 297 പേർ ലോ റിസ്ക് വിഭാഗത്തിലുമാണ്. വ്യാഴാഴ്ച പുറത്തുവന്ന 106 പരിശോധനാ ഫലങ്ങളും നെഗറ്റീവാണ്. റാൻഡമായി ശേഖരിച്ച 70 സാംപിളുകളും ഇക്കൂട്ടത്തിൽപ്പെടും.