കോവിഡ് ബാധിച്ച് ദുബായിൽ മലയാളി മരിച്ചു. ഗുരുവായൂർ കോട്ടപ്പടിക്കടുത്ത് താഴിശേരി സ്വദേശി പനക്കൽ ബാബുരാജ് (55) ആണ് ദുബായിൽ മരിച്ചത്. സംസ്കാരം ഇന്ന് ദുബായിൽ നടക്കും. റെന്റ് എ കാർ കമ്പനി ജീവനക്കാരനായിരുന്നു. 6 മാസം മുൻപ് നാട്ടിൽ വന്നിരുന്നു. പനക്കൽ പരേതനായ കുമാറിന്റെയും സുലോചനയുടെയും മകനാണ്. ഭാര്യ: സ്നേഹ. മകൻ : പി.ബി.ആദർശ്.
നേരത്തെ പത്തനംതിട്ട കോട്ടാങ്ങൽ സ്വദേശിയായ അജി ഗോപിനാഥ് അബുദബിയിൽ മരിച്ചിരുന്നു. യൂണിവേഴ്സല്‍ ജനറല്‍ ട്രാന്‍സ്പോര്‍ട്ട് കമ്പനിയില്‍ ഉദ്യോഗസ്ഥനായിരുന്നു. ഇതോടെ വിദേശത്ത് മരിക്കുന്ന മലയാളികളുടെ എണ്ണം 43 ആയി.
യുഎഇയിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം ഇതോടെ 12 ആയി. ഗൾഫിൽ ഇതുവരെ 16 മലയാളികളാണ് രോഗബാധിതരായി മരിച്ചത്.