സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ ഇളവ് സംബന്ധിച്ച് ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ തീരുമാനമുണ്ടാകും. കേന്ദ്രത്തിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്ക് പുറമേ മറ്റ് ചില ഇളവുകള്‍ കൂടി നല്കാന് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. കാര്‍ഷിക, പരമ്പരാഗത വ്യവസായ മേഖലകളിലായിരിക്കും പ്രധാനമായും ഇളവുകള്‍ ഉണ്ടാവുക.
ലോക്ക് ഡൌണ്‍ ഇളവുകള്‍ സംബന്ധിച്ച് കേന്ദ്രത്തിന്റെ മാര്‍ഗ നിര്‍ദ്ദേങ്ങള്‍ അനുകൂലമായിട്ടാണ് സംസ്ഥാനം കാണുന്നത്. കേരളത്തില്‍ രോഗബാധിതരുടേയും നിരീക്ഷണത്തിലുള്ളവരുടേയും എണ്ണത്തില്‍ വലിയ കുറവ് ഉണ്ടായ സാഹചര്യത്തില്‍ കേന്ദ്ര നിര്‍ദ്ദേശത്തിന് പുറത്ത് ചില മേഖലകളില്‍ കൂടി ഇളവ് നല്കാന് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. പരമ്പരാഗത വ്യവസായം, കയര്‍, കശുവണ്ടി, കൈത്തറി, ബീഡി മേഖലകളില്‍ സുരക്ഷാക്രമീകരണങ്ങളോടെ ഇളവ് നല്കാന് തടസ്സമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അന്തര്‍സംസ്ഥാന, ജില്ലാ യാത്രകള്‍ മേയ് മൂന്ന് വരെ അനുവദിക്കില്ല. പൊതുഗതാഗത സംവിധാനവും ഉണ്ടാകില്ല. ആളുകള്‍ കൂടുതലായി വരാന്‍ സാധ്യതയുള്ള സിനിമ ശാലകള്‍, മാളുകള്‍, ആരാധനലായങ്ങള്‍ എന്നിവ തുറന്ന് കൊടുക്കില്ല. ഹോട്ട് സ്പോര്‍ട്ട് അല്ലാത്ത ജില്ലകളില്‍ മറ്റ് ഇളവുകള്‍ നല്‍കുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്. വിദഗ്ധ സമിതി റിപ്പോര്‍ട്ടും കൂടി പരിഗണിച്ചായിരിക്കും മന്ത്രിസഭായോഗം ഇളവുകള്‍ തീരുമാനിക്കുക.