കുവൈറ്റിൽ 14 ഇന്ത്യക്കാർ ഉൾപ്പെടെ 25 പേർക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 342 ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുള്ള അൽ സനദ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
കഴിഞ്ഞ 24 മണിക്കൂറിനിടെയിൽ രോഗം സ്ഥിരീകരിച്ചവരിൽ വിദേശികളാണ് കൂടുതൽ. അതിൽ ഇന്ത്യക്കാരാണ് കൂടുതലും. ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നവരിലും ഇന്ത്യക്കാരാണ് അധികവും. ഇതോടെ ആശങ്കയിലാണ് ഇന്ത്യൻ പ്രവാസികൾ. അഞ്ചു കുവൈത്ത് പൗരന്മാർ, ഒരു ഫിലിപ്പൈൻ പൗരൻ, നാല് ബംഗ്ലാദേശ് പൗരന്മാർ, ഒരു ഈജിപ്ത് പൗരൻ എന്നിവർക്കാണ് ഇന്ത്യക്കാർക്കു പുറമെ പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതിനിടെ ഇന്ന് ഒരാൾ രോഗമുക്തമായിട്ടുണ്ട്. ഇതോടെ മൊത്തം 81 പേർ കൊറോണ രോഗമുക്തരായിട്ടുണ്ടന്ന് ആരോഗ്യവകുപ്പ് മന്ത്രി ഡോ. ബാസ്സിൽ അൽ സബാ രാവിലെ അറിയിച്ചിരുന്നു.
കുവൈറ്റ് മികച്ച ചികിത്സ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. നേരത്തെ തന്നെ ലോക്കഡോൺ പ്രഖ്യാപിച്ചത് കൊണ്ട് രോഗത്തെ ഉടനടി അതികം പടരാതെ ഉന്മൂലനം ചെയ്യാൻ പറ്റുമെന്നു വിശ്വാസം ഉണ്ടെന്നു ഭരണാധികാരി പറഞ്ഞു.