ന്യൂയോര്‍ക്ക്: ( 29.03.2020) കൊറോണ വൈറസ് ബാധിച്ച് അമേരിക്കയിലെ ഇല്ലിനോയിയില്‍ നവജാത ശിശു മരിച്ചു. ലോകത്ത് ആദ്യമായാണ് ഒരു വയസിന് താഴെയുള്ള കുഞ്ഞ് കൊറോണ വൈറസ് ബാധിച്ച് മരിക്കുന്നത്. ചിക്കാഗോ സ്വദേശിയായ കുഞ്ഞിന് കൊറോണ പരിശോധനാഫലം പോസിറ്റീവായിരുന്നു.
24 മണിക്കൂറായി കുട്ടി നിരീക്ഷണത്തിലായിരുന്നുവെന്നും കൊറോണ ബാധിച്ച് ഇവിടെ മരിക്കുന്ന ആദ്യ നവജാത ശിശുവാണിതെന്നും അധികൃതര്‍ വ്യക്തമാക്കി. ലോകത്ത് മറ്റെവിടെയും കൊറോണ ബാധിച്ച് നവജാതശിശു മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഈ സാഹചര്യത്തില്‍ കുഞ്ഞിന്റെ മരണകാരണം വിശദമായി പരിശോധിക്കുമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ഇല്ലിനോയി ഗവര്‍ണര്‍ ജെ ബി പ്രിറ്റ്സ്കര്‍ വാര്‍ത്താ സമ്മേളനത്തിലാണ് കുഞ്ഞ് മരിച്ച വിവരം വെളിപ്പെടുത്തിയത്.