തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച 39 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിക്കപ്പെട്ടു. മുഖ്യമന്ത്രി വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കാസർഗോഡ് 34 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. കണ്ണൂർ രണ്ട് പേർക്കും തൃശൂർ, കോഴിക്കോട്, കൊല്ലം എന്നിവിടങ്ങളിൽ ഒരോരുത്തർക്കും കൊറോണ സ്ഥിരീകരിച്ചു.
നിലവിൽ തുടരുന്ന നിയന്ത്രണങ്ങൾ തുടരുണും അതിശക്തമായി തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്നു നടന്ന വാർത്ത സമ്മേളനത്തിലാണ് മന്ത്രി ഇതു പറഞ്ഞതു.