വൃദ്ധസദനങ്ങൾ / അനാഥാലയങ്ങൾ / സ്പെഷ്യൽ ഹോംസ് എന്നിവർക്കുള്ള അടിയന്തിര നിർദേശം .
ലോകത്തു പലയിടങ്ങളിലും വൃദ്ധ ജനങ്ങളിലേക്കാണ് കൂടുതലായും പെട്ടെന്നും കൊറോണ പടർന്നു പിടിക്കുന്നത് എന്ന് കണ്ടുവരുന്ന സാഹചര്യത്തിൽ ജില്ലയിലെ വൃദ്ധ സദനങ്ങൾ / അനാഥാലയങ്ങൾ / സ്പെഷ്യൽ ഹോംസ് എന്നിവടങ്ങളിൽ താമസിക്കുന്നവരും ചുമതലക്കാരും താഴെ കൊടുത്തിരിക്കുന്ന നിർദേശങ്ങൾ കർശനമായും പാലിക്കണം .
1) തീർത്തും അത്യാവശ്യമുള്ളതല്ലാത്ത സന്ദർശകരെ ഒഴിവാക്കുവാനുള്ള നടപടി സ്വീകരിക്കണം, അങ്ങനെ സന്ദർശിക്കുന്ന പക്ഷം കൈകൾ സോപ്പോ , സാനിറ്ററൈസറോ ഉപയോഗിച്ച് ശുദ്ധിവരുത്തി മാത്രമേ പ്രവേശിക്കുവാൻ പാടുള്ളു . പനി / ശ്വാസ സംബന്ധമായ അണുബാധ ഉള്ള പക്ഷം സന്ദർശകരെ ഒരു കാരണവശാലും സ്ഥാപനത്തിൽ പ്രവേശിപ്പിക്കുവാൻ പാടില്ല.
2) കഴിഞ്ഞ 14 ദിവസത്തിനിടയിൽ വിദേശ രാജ്യങ്ങളിൽ സന്ദർശനം നടത്തിയിട്ടുള്ളവരെ ഒരു കാരണവശാലും പ്രവേശിക്കാൻ അനുവദിക്കരുത്.
3) സന്ദർശകരുടെ വിശദവിവരങ്ങൾ ( പേര് , വിലാസം , ഫോൺ നമ്പർ , തീയതി , സമയം ) റജിസ്റ്ററിൽ രേഖപ്പെടുത്തണം.
4) ടി സ്ഥാപനങ്ങളിലെ ജീവനക്കാർ കൈകൾ സോപ്പോ , സാനിറ്ററൈസറോ ഉപയോഗിച്ച് ശുദ്ധിവരുത്തി മാത്രമേ പ്രവേശിക്കുവാൻ പാടുള്ളു . പനി / ശ്വാസ സംബന്ധമായ അണുബാധ ഉള്ള പക്ഷം ജീവനക്കാർ ഒരു കാരണവശാലും ജോലിയിൽ പ്രവേശിക്കരുത്.
5) ശ്വാസ സംബന്ധമായ അണുബാധ ഉള്ള അന്തേവാസിക്ക് കർശനമായും മാസ്ക്ക് നൽകുകയും , അവരെ മറ്റു ആളുകളിൽ നിന്ന് അകലം പാലിച്ചു പ്രത്യേകം മുറിയിലേക്ക് മാറ്റുകയും അടിയന്തിരമായിവിവരം കണ്ട്രോൾ റൂമിൽ അറിയിക്കുകയും വേണം. വീഡിയോ കോളിലൂടെ അടിയന്തിര സേവനവും നിർദേശവും ലഭ്യമാക്കുകയും ചെയ്യും .
എന്ത് സംശയങ്ങൾക്കും കണ്ട്രോൾ റൂമുമായി ബന്ധപെടുക 04842368802 .