കൊരട്ടി. കൊരട്ടിയിലെ ജനങ്ങളുടെ ദീർഘകാലത്തെ
ആവശ്യമായ മുരിങ്ങൂർ മുതൽ ചിറങ്ങരവരെയുള്ള സർവ്വീസ് റോഡ് നിർമ്മാണം സ്തംഭിച്ചതിനും, നിർദിഷ്ട്ട സർവ്വീസ് റോഡ് നിർമ്മാണത്തിന് അക്വയർ ചെയ്ത സ്ഥലത്ത് വൻ മരങ്ങൾ വച്ച് പിടിപ്പിക്കുന്നതിന് എതിരായും സി.പി.ഐ (എം) കൊരട്ടി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു.
ധർണ്ണയുടെ ഉദ്ഘാടനം ബി.ഡി.ദേവസ്സി എം.എൽ.എ നിർവ്വഹിച്ചു.സർവ്വീസ് റോഡ് നിർമ്മാണം നടത്താതിരിക്കാനുള്ള നാഷ്ണൽ ഹൈവേ അതോറിറ്റിയുടെ ഗൂഢനീക്കം ആണ് ഇപ്പോൾ തണൽമരങ്ങൾ എന്ന പേരിൽ സർവീസ് റോഡിൽ വച്ച് പിടിപ്പിക്കുന്നത് എന്ന് എം.എൽ.എ ആരോപിച്ചു.
ലോക്കൽ സെക്രട്ടറി എം.ജെ ബെന്നി അധ്യക്ഷത വഹിച്ചു. കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി.സി.ബിജു, സിന്ധു രവി, അഡ്വ.കെ.ആർ.സുമേഷ്, കെ.എ.ജോജി, ഷിബു വർഗ്ഗീസ്, ജയരാജ് ആറ്റപ്പാടം, സിന്ധു ജയരാജ് എന്നിവർ പ്രസംഗിച്ചു.
![](https://entekoratty.com/wp-content/uploads/2021/02/screen.jpg)