ചാലക്കുടി: വേണു കണ്ഠരുമഠത്തിലിനെ ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്തു. ബ്ലോക്ക് പഞ്ചായത്ത് കട്ടപ്പുറം ഡിവിഷനിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ബ്ലോക്ക് അംഗമാണ് വേണു. പതിമൂന്ന് അംഗങ്ങളുള്ള ഭരണ സമിതിയിൽ യു ഡി എഫ് അംഗമായ വേണു ഏഴു വോട്ട് നേടി പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പി കെ ജേക്കബ് വേണുവിന്റെ പേര് നിർദ്ദേശിച്ചു. സി വി ആന്റണി പിൻതാങ്ങി.
എൽ ഡി എഫിലെ ഇന്ദിര പ്രകാശന് ആറു വോട്ട് ലഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പുഷ്പഗിരി ഡിവിഷനിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അംഗമാണ് ഇന്ദിര പ്രകാശൻ. എം ഡി ബഹുലേയൻ പേര് നിർദ്ദേശിച്ചു. ബീന രവീന്ദ്രൻ പിൻതാങ്ങി.