കര്‍ണാടകയില്‍ ഏര്‍പ്പെടുത്തിയ നൈറ്റ് കര്‍ഫ്യൂ സര്‍ക്കാര്‍ പിന്‍വലിച്ചു. നൈറ്റ് കര്‍ഫ്യുവിന് എതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പ തീരുമാനം പിന്‍വലിച്ചത്.
ബ്രിട്ടനില്‍ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ വ്യപനം സ്ഥിരീകരിച്ചത് കണക്കിലെടുത്ത് ജാഗ്രത നടപടികളുടെ ഭാഗമായാണ് കര്‍ണാടകയില്‍ നൈറ്റ് കര്‍ഫ്യു പ്രഖ്യാപിച്ചത്.
ഡിസംബര്‍ 24 മുതല്‍ രാത്രി 11 നും രാവിലെ 5 നും ഇടയില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്നാണ് കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ജനുവരി 2 വരെ ഇത് തുടരാനും തീരുമാനിച്ചിരുന്നു. ബുധനാഴ്ചയാണ് രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.