ബിഹാർ സ്വദേശിയായ യുവതിയെ വിവാഹം വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ ബിനോയ് കോടിയേരിക്കെതിരെ മുംബൈ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. അന്ധേരി മെട്രോപോളിറ്റൻ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നൽകിയത്. കോടതിയില്‍ ഹാജരായ ബിനോയ് കോടിയേരിയെ കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചു.
കേസ് രജിസ്റ്റർ ചെയ്ത് ഒന്നര വർഷത്തിന് ശേഷമാണ് കുറ്റപത്രം നൽകുന്നത്. യുവതിയുടെ കുഞ്ഞിന്റെ പിതൃത്വം തെളിയിക്കാനുള്ള ഡിഎൻഎ പരിശോധനാഫലം സമർപ്പിച്ചിട്ടില്ല. ഡിഎന്‍എ പരിശോധനാഫലം ലാബില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. ബിഹാര്‍ സ്വദേശിയായ യുവതിയുടെ പരാതിയില്‍ 2019 ജൂണ്‍ 13നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ദുബൈയിലെ ഡാൻസ് ബാറിൽ ജോലി ചെയ്യുമ്പോഴാണ് ബിനോയിയെ പരിചയപ്പെട്ടതെന്നും വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നുമാണ് യുവതിയുടെ പരാതി. ആ ബന്ധത്തിൽ തനിക്ക് കുഞ്ഞുണ്ടെന്നും യുവതിയുടെ പരാതിയിൽ പറഞ്ഞിരുന്നു. തുടര്‍ന്നാണ് ഡിഎന്‍എ പരിശോധന നടത്തിയത്.