തൃശൂർ: കേന്ദ്ര സ്പോർട്സ് മന്ത്രാലയം ഖേലോ ഇന്ത്യ-കായിക പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി രാജ്യത്തെ കളി സ്ഥലങ്ങളുടെയും കായിക സൗകര്യങ്ങളുടെയും വിവരശേഖരണം നടത്തുന്നു. ഇതിൻ്റെ ഭാഗമായി ജില്ലയിലെ സർക്കാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സ്കൂൾ, കോളേജ്, മറ്റു സന്നദ്ധ സംഘടനകൾ തുടങ്ങിയവയുടെ കൈവശമുള്ള കളി സ്ഥലങ്ങളുടെ വിവരങ്ങൾ നൽകേണ്ടതാണ്.
കളിസ്ഥലങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലം, പഞ്ചായത്ത്, മുനിസിപ്പാലിറ്റി, ഉടമസ്ഥന്റെ പേര് ഫോൺ നമ്പർ, ഇ-മെയിൽ വിലാസം, ഗ്രൗണ്ടിന്റെ വിസ്തൃതി, കായിക ഇനങ്ങൾക്കുള്ള സൗകര്യം, പശ്ചാത്തല സൗകര്യങ്ങൾ എന്നിവ ഡിസംബർ 20നകം ജില്ലാ യൂത്ത് ഓഫീസർ, നെഹ്റു യുവകേന്ദ്ര, തൃശൂർ എന്ന വിലാസത്തിലോ nykthrissur@gmail.com എന്ന ഇ-മെയിലിലോ 9446380032 എന്ന വാട്സ്ആപ്പ് നമ്പറിലോ ലഭ്യമാക്കണമെന്ന് നെഹ്റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ എം അനിൽകുമാർ അറിയിച്ചു.