![](https://entekoratty.com/wp-content/uploads/2020/10/Annamada.jpg)
കൊരട്ടി : കോട്ടമുറി ജംഗ്ഷനിൽ നിന്നും ഏകദേശം 200 മീറ്റർ ഉള്ളിലായി പരേതനായ കാച്ചപ്പിള്ളി ജോസ് ഭാര്യ റോസി ടീച്ചറുടെ ഭവനത്തിൽ നവംബർ 30നു പുലർച്ചെ ഏകദേശം 2. 30നു ഉണ്ടായ കവർച്ച ശ്രമത്തിന്റെ ദൃശ്യങ്ങൾ. കഴിഞ്ഞ രണ്ടു മൂന്നു മാസങ്ങളായി മുരിങ്ങൂർ -കോട്ടമുറി ഭാഗങ്ങൾ കേന്ദ്രികരിച്ചു മോഷണശ്രമങ്ങൾ പതിവാണ്.
പോലീസിന്റെ ജാഗ്രത നിർദേശവും ഉണ്ടായിരുന്നു.അതുകൊണ്ട് സ്ത്രീകളും കുട്ടികളും, പ്രായമായവരും മാത്രം താമസിക്കുന്ന വീട്ടുകാർ പ്രേത്യക ജാഗ്രത പാലിക്കുക. ഇങ്ങനെയുള്ള കവർച്ച ശ്രമങ്ങൾ തടയുന്നത്തിനായി റെസിഡന്റ്സ് അസ്സോസിയേഷനുകളും നാട്ടുകാരും പോലീസും ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങൾ ഏകോപ്പിക്കേണ്ടത് അത്യാവശ്യമാണ്. വളരെയധികം ജാഗ്രത പാലിക്കുക.
![](https://entekoratty.com/wp-content/uploads/2017/01/gt-edu.jpg)
സംഭവ സ്ഥലത്തു നിന്നും കണ്ടെടുത്ത കള്ളമാർ ധരിച്ചിരുന്ന സോക്സ് പോലീസ് കണ്ടെടുത്തു. മോഷണ ശ്രമം നടന്ന സമയത്തെ ഹൈവേയിൽ നിന്നും ഈ വീട്ടിലേക്കുള്ള ടാറിട്ട റോട്ടിലേക്കു നടന്നു പോകുന്ന രണ്ടു പേരുടെ ദൃശ്യങ്ങളും ഉൾപ്പെടുന്ന വീഡിയോയും മോഷണ സ്ഥലത്തെയും ദൃശ്യങ്ങൾക്കായി വീഡിയോ കാണുക..