തൃശൂർ ജില്ലാ പഞ്ചായത്ത് കൊരട്ടി ഡിവിഷനിലെ ‘ഒപ്പം’ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചുനൽകുന്ന വീടിൻ്റെ താക്കോൽ കൈമാറ്റ ചടങ്ങ്: പ്ലാസ്റ്റിക്ക് കൂരയ്ക്ക് കീഴിൽ മൂന്ന് കുട്ടികൾ അടക്കം 7 അംഗങ്ങൾ കിടന്ന സാഹചര്യം ഓൺലൈൻ വിദ്യാഭ്യാസത്തിന് ടിവി നൽകാൻ വന്നപ്പോൾ ആണ് ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.കെ.ആർ.സുമേഷിൻ്റെ ശ്രദ്ധയിൽ പ്രദേശത്തെ പൊതുപ്രവർത്തകർ പെടുത്തിയത്. തുടർന്ന് തൻ്റെ ഒപ്പം പദ്ധതിയിപ്പെടുത്തി വീട് നിർമ്മാണം സുമേഷ് ഏറ്റെടുത്തത്.
700 സ്ക്വയർ ഫീറ്റുള്ള വീട്ടിൽ ബെഡ്റൂം അടക്കമുള്ള വീടിന് 8 ലക്ഷം രൂപ ചിലവഴിച്ചു.ക്ലരിഷ്യാൻ സഭയുടെ ഫാ.ജിജോ കണ്ടംകുളത്തിയാണ് വീട് നിർമ്മാണത്തിന് ഒപ്പം പദ്ധതിക്ക് ഒപ്പം ചേർന്നത്.വീടിൻ്റെ താക്കോൽദാന കർമ്മം ക്ലരീഷ്യൻ സഭയുടെ പ്രൊവിഷ്യ നൽ റവ.ഫാ.ജോസ് തേൻമ്പിള്ളിയും, പഞ്ചായത്ത് പ്രസിഡൻ്റ് പി.പി.ബാബുവും ചേർന്ന് നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.കെ.ആർ.സുമേഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ഷിജി വികാസ്, ഫാ.തോമാസ് പൈങ്ങോട്ട്, ഷിജു ആച്ചാണ്ടി, എം.എം.രമേശൻ, വിപിൻരാജ് എന്നിവർ പ്രസംഗിച്ചു.