കൊരട്ടി : ‘വിജയദശമി എന്താ’ എന്ന ഒരു നാലുവയസുകാരിയുടെ ചോദ്യം – ഞാനും (റെൻസ് തോമസ് ) എന്റെ ഭാര്യയും (ആൻ റെൻസ് ) ചേർന്നു ഒരു കുഞ്ഞു ഡോക്യൂമെന്ററിയുടെ രൂപത്തിൽ സൂക്ഷിച്ചു വയ്ക്കുവാൻ തീരുമാനിച്ചു. അതും മകളെ ഉൾപ്പെടുത്തി തന്നെ. നമ്മുടെ വരും തലമുറ കാര്യകാരണങ്ങൾ സഹിതം പഠിച്ചു വലുതാകട്ടെ – വിദ്യയുടെ കെടാ വിളക്കിലുടെ.
പ്രിയ വിദ്യാർത്ഥി ദിൽജിത്തിന്റെ സ്ക്രിപ്റ്റിനെ ഒന്നു പരുവപ്പെടുത്തി ചെറുതാക്കി ഞാനും മകളും (റിന തെരസും ) വേഷമിട്ടു, ഭാര്യ ആൻ ആദ്യമായി എഡിറ്റിംഗ് ചെയ്ത ഈ എളിയ 2 മിനുട്ട് വീഡിയോ, നിങ്ങൾക്കായി സമർപ്പിക്കുന്നു-ഈ വിജയദശമി ദിനത്തിൽ.
കാണുക, ഷെയർ ചെയ്യുക – നമ്മുടെ വിദ്യാർത്ഥികൾക്കായി