മുംബൈയില്‍ തീപിടുത്തം. നാഗ്പടയിലെ സിറ്റി സെന്റര്‍ മാളിലാണ് തീപിടുത്തമുണ്ടായത്. നാല് നിലയുള്ള മാളാണ് ഇത്. മാളിലുണ്ടായിരുന്ന ആളുകളെ ഉടനെ ഒഴിപ്പിച്ചു. ആളപായമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്. ഇന്ന് രാവിലെയോടെയാണ് തീ അണയ്ക്കാനായത്. തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല. രണ്ട് ഫയര്‍സര്‍വീസ് യൂണിറ്റ് എത്തിയാണ് തീ അണച്ചത്.
മാളിന് തൊട്ടടുത്തുള്ള 55 നില ഫ്ളാറ്റിലെ മുഴുവന്‍ താമസക്കാരെയും രാത്രി തന്നെ സമീപത്തെ ഗ്രൌണ്ടിലേക്ക് മാറ്റിയിരുന്നു. ഫ്ലാറ്റിലെ താമസക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയായിരുന്നു ഇത്. 3500 പേരെയാണ് ഈ ഫ്ലാറ്റില്‍ നിന്ന് ഒഴിപ്പിച്ചത്.