തൃശ്ശൂരിലെ പുതിയ കണ്ടെയ്ൻമെൻ്റ് സോണുകൾ പ്രഘ്യാപിച്ചു.
വടക്കാഞ്ചേരി നഗരസഭ ഡിവിഷൻ 6, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വാർഡ് 6 ( കരോട്ട് ഭഗവതി ടെമ്പിൾ മുതൽ പന്തല്ലൂരിൻ്റെയും മറ്റത്തൂർകുന്നിൻ്റെയും അതിർത്തി പങ്കിടുന്ന ഭാഗം വരെ), അവണൂർ ഗ്രാമപഞ്ചായത്ത് വാർഡ് 3 ( വരടി യം കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വളപ്പായ ബ്രാഞ്ചിന് എതിർവശത്തുള്ള ഇടവഴി), എറിയാട് ഗ്രാമപഞ്ചായത്ത് വാർഡ് 20 (ലൈറ്റ് ഹൗസ് ജംഗ്ഷന് പടിഞ്ഞാറുവശം 49 ആം നമ്പർ അങ്കണവാടി വരെയും ബഹറിൻ റോഡിന് വടക്കുവശം ഉള്ള പ്രദേശം ഉൾക്കൊള്ളുന്ന ഭാഗം ), തളിക്കുളം ഗ്രാമപഞ്ചായത്ത് വാർഡ് 1, 2, 3, 4, 5, 14, 15, 16, കടങ്ങോട് ഗ്രാമപഞ്ചായത്ത് വാർഡ് 12, കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് വാർഡ് 7, കൈപറമ്പ് ഗ്രാമപഞ്ചായത്ത് വാർഡ് 10 ( കരുവാൻ പടി അമ്പലം വഴി), താന്ന്യം ഗ്രാമ പഞ്ചായത്ത് വാർഡ് 17, 18, ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് വാർഡ് 17 എന്നീ പ്രദേശങ്ങളെ കണ്ടെയ്ൻമെൻ്റ് സോണുകളാക്കി.
കണ്ടെയ്ൻമെൻറ് നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ –
ചാലക്കുടി നഗരസഭ ഡിവിഷൻ 5, അവണൂർ ഗ്രാമപഞ്ചായത്ത് വാർഡ് 11, 13, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് വാർഡ് 16, കൊടകര ഗ്രാമപഞ്ചായത്ത് വാർഡ് 9, 17, മേലൂർ ഗ്രാമപഞ്ചായത്ത് വാർഡ് 7, അടാട്ട് ഗ്രാമപഞ്ചായത്ത് വാർഡ് ഒന്ന്, രണ്ട്, ആറ്, ഏഴ്, എട്ട്, 13, 14, 15, 17, 18, വാർഡ് 5 (അമലനഗർ സെൻ്റർ എംകെഎസ് റോഡ് തുടക്കം മുതൽ ചൂരക്കാട്ടുകര ലക്ഷംവീട് കോളനി വരെ ഒഴികെയുള്ള ഭാഗങ്ങൾ, വാർഡ് 9 (മോസ്കോ റോഡ്, കെ എൻ ടി റോഡ് ഒഴികെയുള്ള ഭാഗങ്ങൾ ), വാർഡ് 10 (വിവേകാനന്ദ റോഡ്, വിലങ്ങൻ ലേബർ ലൈൻ, അമല ആശുപത്രി കോമ്പൗണ്ട് ഒഴികെയുള്ള ഭാഗങ്ങൾ ), വാർഡ് 11 (സുരക്ഷിത നഗർ ജനശക്തി റോഡ് ഒഴികെയുള്ള ഭാഗങ്ങൾ ), കൊരട്ടി ഗ്രാമപഞ്ചായത്ത് വാർഡ് 2 എന്നിവയെ കണ്ടെയ്ൻമെൻ്റ് സോൺ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കി.