തൃശൂര്‍: മണ്ണുത്തി പോലീസ് സ്റ്റേഷന് അര്‍ഹിച്ച അംഗീകാരമാണ് ലഭിച്ചതെന്ന് ഗവ ചീഫ് വിപ്പ് കെ രാജന് പറഞ്ഞു. കേരളത്തിലെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനായി മുഖ്യമന്ത്രിയുടെ അവാര്‍ഡ് നേടിയ മണ്ണുത്തി പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി ചീഫ് വിപ്പ് ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ആദരിച്ചു.
മികച്ച പ്രകടനം കാഴ്ച്ചവെച്ചുകൊണ്ടാണ് പോലീസ് സ്റ്റേഷന് പ്രവര്‍ത്തനം നടത്തിയിരുന്നത്. തീര്‍ത്തും ജനമൈത്രി പോലീസായി തന്നെയാണ് ഇവിടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തനം നടത്തുന്നതെന്ന് നേരിട്ടറിയുന്നതാണെന്നും ജനങ്ങളുടെ സംരക്ഷണം ഏറ്റവും നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടു പോകുന്നതില്‍ അതീവ ജാഗ്രത കാണിച്ചു വരുന്നത് മാതൃകാ പരമാണെന്നും അദ്ദേഹം പറഞ്ഞു.
കൃഷി മേഖലയില്‍ പോലും അവര്‍ മികവ് തെളിയിച്ചു കൊണ്ടിരിക്കുകയാണ്. മണ്ണുത്തി പോലീസ് സ്റ്റേഷനിലെ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിക്കുകയും ഉപഹാരം സമര്‍പ്പിക്കുകയും ചെയ്തു. ഉപഹാരം മണ്ണുത്തി സി ഐ ശശിധരന് പിള്ള ഏറ്റുവാങ്ങി. ജില്ല കമ്മീഷ്ണര്‍ ആദിത്യ ആര്, എസിപി രാജു, സിപിഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി പ്രസാദ് പറേരി എന്നിവര്‍ സന്നിഹിതരായിരുന്നു.