മൂന്നാർ: രാജമല പെട്ടിമുടി അപകടത്തില്‍ ഒരു വനിത ഉള്‍പ്പെടെ വനം വകുപ്പിലെ 6 താല്‍ക്കാലിക ജീവനക്കാരും ഉള്‍പ്പെട്ടതായി വനം വകുപ്പ് മന്ത്രി കെ. രാജു. ഇവരുടെ കുടുംബങ്ങള്‍ക്ക് വകുപ്പിന്റെ ഭാഗത്തു നിന്നും സാധ്യമായ എല്ലാ സഹായവും ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു.
ദുരന്തത്തില്‍പ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ എത്ര പേര് രക്ഷപ്പട്ടിട്ടുണ്ടെന്ന് വ്യക്തമല്ല. ദുരന്ത ബാധിതര്‍ക്ക് പ്രാഥമിക ധനസഹായമായിട്ടാണ് സര്‍ക്കാര്‍ 5 ലക്ഷം രൂപ അനുവദിച്ചിട്ടുള്ളത്. ഇവരുടെ പുനരധിവാസം, കുട്ടികളുടെ വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള കൂടുതല്‍ സഹായങ്ങള്‍ മന്ത്രിസഭ കൂടി ആലോചിച്ച് തീരുമാനിക്കുമെന്നും അദേഹം മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു. മൂന്നാര്‍ ഐ ബി യില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദേഹം. മന്ത്രി മൂന്നാറില്‍ നിന്ന് ദുരന്ത മേഖലയായ പെട്ടി മുടിയിലേക്ക് തിരിച്ചു.