സംസ്ഥാനത്ത് 593 പേർക്ക് കൂടി കൊവിഡ്; 364 പേർക്ക് രോഗബാധ സമ്പർക്കത്തിലൂടെ
സംസ്ഥാനത്ത് 593 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 11659 ആയി. ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 364 പേർക്കാണ്. വിദേശത്ത് നിന്നെത്തിയ 116 പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 90 പേർക്കും രോഗം സ്ഥിരീകരിച്ചു. പത്തൊൻപത് ആരോഗ്പ്രവർത്തകർക്കും ഓരോ ഫയർഫോഴ്സ്, ബിഎസ്സി ഉദ്യോഗസ്ഥർക്കും രോഗം സ്ഥിരീകരിച്ചു. 204 പേർ രോഗമുക്തി നേടി.
പോസിറ്റീവ് ആയവരുടെ ജില്ലതിരിച്ചുള്ള കണക്ക്.
തിരുവനന്തപുരം 173, കൊല്ലം 53, പാലക്കാട് 49, എറണാകുളം 44, ആലപ്പുഴ 42, കണ്ണൂർ 36, കാസർഗോഡ് 29, പത്തനംതിട്ട 28, ഇടുക്കി 28, വയനാട് 26, കോഴിക്കോട് 26, തൃശൂർ 21, മലപ്പുറം 19, കോട്ടയം 16.
നെഗറ്റീവ് ആയവരുടെ ജില്ലതിരിച്ചുള്ള കണക്ക്.
തിരുവനന്തപുരം 7, പത്തനംതിട്ട 18, ആലപ്പുഴ 36, കോട്ടയം 6, ഇടുക്കി 6, എറണാകുളം 9, തൃശൂർ 11, പാലക്കാട് 25, മലപ്പുറം 26, കോഴിക്കോട് 9, വയനാട് 4, കണ്ണൂർ 38, കാസർഗോഡ് 9.