ജില്ലയിൽ ഇന്ന് (ജൂലൈ 09) 27 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.
29 പേർ രോഗമുക്തരായി. 7 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ഇതിൽ 3 പേർ ആരോഗ്യപ്രവർത്തകരാണ്.
ചെന്നൈയിൽ നിന്ന് വന്ന രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പർക്കപ്പട്ടികയിലുളള 2 മുരിയാട് സ്വദേശികൾ (59, സ്ത്രീ, 28, പുരുഷൻ), നേരത്തെ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ട വേളൂക്കര സ്വദേശിയായ ആരോഗ്യ പ്രവർത്തക (28, സ്ത്രീ), അന്നമനട സ്വദേശിയായ ആരോഗ്യപ്രവർത്തക (34, സത്രീ), സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ ഊരകം സ്വദേശി (60, സ്ത്രീ), നേരത്തെ രോഗം സ്ഥിരീകരിച്ച ബിഎസ്എഫ് ജവാന്റെ അമ്മയായ വലക്കാവ് സ്വദേശി (52, സ്ത്രീ), കുന്നംകുളം സ്വദേശി (50, പുരുഷൻ) എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
ജൂൺ 25 ന് ഖത്തറിൽ നിന്ന് വന്ന കൊടുങ്ങല്ലൂർ സ്വദേശി (26, സ്ത്രീ), ജൂൺ 25 ന് ഖത്തറിൽ നിന്ന് വന്ന കൊടുങ്ങല്ലൂർ സ്വദേശി (4 വയസ്സുള്ള ആൺകുട്ടി), ജൂലൈ 01 ന് മുംബെയിൽ നിന്ന് വന്ന 3 കാറളം സ്വദേശികൾ (50, പുരുഷൻ, 42, സ്ത്രീ, 17 വയസ്സുള്ള ആൺകുട്ടി), ഡൽഹിയിൽ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി (31, പുരുഷൻ), വിദേശത്തു നിന്ന് വന്ന കുന്ദംകുളം സ്വദേശി (38, പുരുഷൻ), ജൂൺ 27 ന് മുംബെയിൽ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി (37, പുരുഷൻ), ജൂലൈ 04 ന് ചെന്നൈയിൽ നിന്ന് വന്ന ചാലക്കുടി സ്വദേശി (46, സ്ത്രീ), ജൂലൈ 03 ന് ഹൈദരാബാദിൽ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി (24, പുരുഷൻ), ജൂൺ 24 ന് കുവൈറ്റിൽ നിന്ന് വന്ന എടത്തിരുത്തി സ്വദേശി (54, പുരുഷൻ), ജൂൺ 29 ന് ഖത്തറിൽ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി (32, പുരുഷൻ), ജൂൺ 30 ന് കുവൈറ്റിൽ നിന്ന് വന്ന ചാവക്കാട് സ്വദേശി (38, പുരുഷൻ), ജൂൺ 24 ന് കുവൈറ്റിൽ നിന്ന് വന്ന എടത്തിരുത്തി സ്വദേശി (34, പുരുഷൻ), ജൂൺ 26 ന് ദുബായിൽ നിന്ന് വന്ന പുത്തൻചിറ സ്വദേശി(29, പുരുഷൻ), ജൂൺ 30 ന് കുവൈറ്റിൽ നിന്ന് വന്ന 37 വയസ്സുകാരൻ, വിദേശത്തു നിന്ന് വന്ന പെരിമ്പിലാവ് സ്വദേശി (46, പുരുഷൻ), ജൂൺ 24 ന് കുവൈറ്റിൽ നിന്ന് വന്ന എറിയാട് സ്വദേശി (36, പുരുഷൻ), ജൂലൈ 08 ന് മാംഗ്ളൂരിൽ നിന്ന് വന്ന ചെറുതുരുത്തി സ്വദേശി (48, പുരുഷൻ), വിദേശത്തു നിന്ന വന്ന മാടവന സ്വദേശി (30, പുരുഷൻ), എന്നിവരടക്കം 27 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 557 ആയി.
ആകെ നിരീക്ഷണത്തിൽ കഴിയുന്ന 16448 പേരിൽ 16229 പേർ വീടുകളിലും 219 പേർ ആശുപത്രികളിലുമായാണ് കഴിയുന്നത്.