സൗരവ് ഗാംഗുലിയും സച്ചിൻ ടെണ്ടുൽക്കറും ബാറ്റിംഗ് ഓപ്പൺ ചെയുമ്പോൾ ഭൂരിഭാഗം മാച്ചുകളിലും വമ്പൻ കൂട്ടുകെട്ടാണ് ഉണ്ടായിട്ടുള്ളത്. രണ്ടു പേരും മനോഹരമായ സെഞ്ചുറികൾ തികച്ച മാച്ചുകൾ. ഒരു ചെറുപ്പം പയ്യൻസിൽ നിന്നും ഏതു വമ്പൻ ടീമിനെയും ചെയ്സ് ചെയ്തു മുട്ടുകുത്തിക്കുന്ന ക്യാപ്റ്റനിലേക്കുള്ള ദാദയുടെ പടയോട്ടം ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രതാളുകളിൽ ഇടം പിടിച്ചു.
കൊൽക്കത്തയുടെ രാജകുമാരൻ, ഇന്ത്യയുടെ ഇടം കൈയൻ ഓപ്പണിങ് ബാറ്റ്സ്മാൻ ശാരീരിക ക്ഷ്മതയിൽ അൽപം പിന്നിലായി തോന്നുമെൻകിലും അവസാനംവരെ പിടിച്ചു നിന്നു പോരാടുവാനുള്ള ദാദയ്ക്കുള്ള മനകരുത്തിൽ ആർക്കും സംശയമില്ല.
തന്റെ ടീമിലെ എല്ലാ കളിക്കാരെയും ഒരു ടീം എന്ന നിലയിൽ കോർത്തിണ്ണിക്കി കിട്ടാകനിയായി വിചാരിച്ച വിജയങ്ങളെ കൈപ്പിടിയിലൊതുക്കാനുള്ള കെൽപ് സൗരവ് ഗാംഗുലി എന്ന ഇന്ത്യൻ ടീം ക്യാപ്റ്റൻ ലോകത്തിനു കാണിച്ചു കൊടുത്തു.
എതിരാളിയുടെ സമ്മർദ തന്ത്രങ്ങൾക്കു വിധേയമായി വമ്പൻമാർക്ക് മുൻപിൽ അടിപതറുന്ന, സച്ചിൻ എന്ന മഹാപ്രതിഭയിൽ മാത്രം ആശ്രയിച്ചു വിജയം നേടുന്ന പതിവ് പല്ലവിക്ക്, വിപരീതമായി തന്റെ എല്ലാം ടീം അംഗങ്ങളെയും മാച്ച് വിന്നിങ് താരങ്ങളാക്കി മാറ്റി, ഏതു വമ്പൻ ടീമിനെയും ആക്രമിച്ചു കീഴ്പെടുത്തുവാൻ തന്റെ ടീം അംഗങ്ങൾക്കു കരുത്തും പകർന്നു ഇന്ത്യൻ കടുവ.
സൗരവിലെങ്കിൽ വീരുവും, ഭാജിയും, യുവിയും സഹീറും ആക്രമണത്തിന്റെ കുന്തമുനകളായി പരിചയസമ്പന്നരായ സച്ചിനേയുംരാ ഹുലിനെയും കുമ്പളേയും വന്മതിലുകളായി,ഏതു വമ്പൻമാരെയും വെല്ലുവിളിച്ചു വിജയം നേടുവാനും പാകിസ്താനെയും,ഓസ്ടേലിയെയും സൗത്ത് ആഫ്രിക്കയെയും അവരുടെ നാടുകളിൽ വച്ചു പരാജയപെടുത്തി ഇന്ത്യൻ പതാക പാറിക്കുവാനുള്ള കർമശേഷി ഇന്ത്യൻ ടീമിനുണ്ടാവുമോ?
ബംഗാളിന്റ ക്ഷാത്രവീര്യവും വിപ്ലവതീവ്രതയും തന്റെ ടീമിൽ ആരെയെങ്കിലും മറ്റു ടീം അംഗങ്ങൾ കേറി ചൊറിഞ്ഞാൽ ദാദയുടെ ഒരു വരവുണ്ട്.
ഏതു വമ്പന് മുൻപിലും പൊരുതാതെ കീഴ്ടങ്ങാത്ത കൊൽക്കത്തയുടെ ഈ യുവരാജാവ് ഇന്ത്യൻ ക്രിക്കറ്റിലെയും ചെങ്കോലും കീരിടവുമില്ലാത്ത രാജാവായിരുന്നു. ടീം അംഗങ്ങൾക്ക് പ്രിയപെട്ട ദാദയായിരുന്നു.
BCCI പ്രസിഡന്റ് എന്ന പുതിയറോളിലും അങ്ങ് പുതിയ യുദ്ധഭേരിയുടെ പടതലവനാകട്ടെ. അതെ, വീറുറ്റ പോരാട്ടവീര്യത്തിന്റെ വേറിട്ട കൊൽക്കത്തയുടെ ഈ രാജകുമാരന്, ഇന്ത്യൻ ക്രിക്കറ്റിന്റെ പ്രിയപ്പെട്ട ദാദക്കു ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.