പഠിച്ചവിദ്യാലയത്തിലെ സുഹൃത്തുക്കളെയും അവരുടെ കുടുംബത്തെയും അധ്യാപകരെയും ഏകദേശം 20 വർഷങ്ങൾക്കു ശേഷം കാണുമ്പോഴുള്ള ഒരു അനുഭവം എന്തായിരിക്കും? അന്ന് പല വികൃതികൾ ഒപ്പിച്ചു നടന്ന പൊടിമീശക്കാരായ ആണ്‍കുട്ടികളും പതിനേഴു കാരികളായ പെൺകുട്ടികളും നീണ്ട 20 വർഷങ്ങൾക്കു ശേഷം അവരുടെ ജീവിതപങ്കാളികൾക്കും കുഞ്ഞു കുട്ടികളോടും പഠിപ്പിച്ച അധ്യാപിക അധ്യാപകന്മാരുമൊത്തൊരു റീയൂണിയൻ.
ഇന്ന് അവർ പഴയ നാണം കുണുങ്ങികളായ പതിനേഴുകാർ അല്ല. പക്വതയുള്ള കുടംബനാഥന്മാരും നാഥകളുമാണ്. കാലത്തിന്റെ വിസ്മയങ്ങൾ. പലപ്പോഴും ജീവിതം സിനിമകഥയെ പോലും വെല്ലുന്ന ക്ലൈമാസ്കൾ ആകാം. കഴിഞ്ഞ 15 വർഷമായി coma സ്റ്റേറ്റിൽ ജീവിക്കുന്ന തങ്ങളുടെ പ്രിയപെട്ട സുഹൃത്തിനെ വീൽച്ചെയറിൽ മീറ്റിംഗ് ഹാളിൽ എത്തിച്ചു അവനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനാകുമെന്ന പ്രതീക്ഷകൾ പങ്കുവെച്ചതും കണ്ണുകൾ ഈറനണിയാതെ ആർക്കും ഓർക്കാനാവില്ല.
അതെ കേരളത്തിൽ പ്രീഡിഗ്രി നിർത്തിയതിനു ശേഷമുള്ള ആദ്യ പ്ലസ് 2 ബാച്ചിലെ UHSS മാബ്ര സ്കൂളിലെ സയൻസ്, കോമേഴ്സ്, ഹ്യൂമാനിറ്റീസ് ബാച്ചിലെ 100 ഓളം വിദ്യാർത്ഥികൾ കണ്ടുമുട്ടിയപ്പോൾ.